നടിപറയുന്നു പ്രസവശേഷം ഒന്നും പഴയപടിയായിരുന്നില്ല, കടന്നുവന്നത് കനല്‍വഴി… ഇനിയൊന്നിനും വയ്യ….

അനുഭവിച്ചത് വലിയ വേദനകള്‍ അതില്‍ നിന്ന് സത്യം തുറന്നു പറയുകയാണ് മേക്ക്അപ് രംഗത്തെ പ്രശസ്തയും നടിയും മോഡലുമായ കെയ്ലി ജെന്നര്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അതീജീവിച്ചതിനെക്കുറിച്ചു പറയുമ്പോള്‍ കേള്‍ക്കുന്ന പലര്‍ക്കും അതില്‍ സമാനതകള്‍ കണ്ടെത്താന്‍ കഴിയും. സ്വയം സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്കു പ്രത്യേകിച്ചും. രണ്ടാമത്തെ മകന് അടുത്തിടെയാണ് ജെന്നര്‍ ജന്മം കൊടുത്തത്.
എന്നാല്‍, പ്രസവ ശേഷമുള്ള അനുഭവങ്ങള്‍ അതിജീവിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടു എന്നാണു ജെന്നര്‍ പറയുന്നത്. 2018 ല്‍ മകള്‍ സ്റ്റോര്‍മി ജനിച്ചപ്പോള്‍ താന്‍ അനായാസം അതിനെ അതിജീവിച്ചതാണ്. എന്നാല്‍ ഇത്തവണ മകന് ജനിച്ചപ്പോള്‍ ജീവിതം കീഴ്മേല്‍ മറിഞ്ഞതുപോലെയാണ് തോന്നിയതെന്നാണു നടി പറയുന്നത്….ശാരീരികമായും മാനസികമായും ആത്മീയമായും ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. 24 കാരിയായ ജെന്നര്‍ പറയുന്നു. പഴയ ജീവിതത്തിലേക്കു തിരിച്ചുപോകാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.
എത്രയോ സ്ത്രീകള്‍ ഈ അനുഭവത്തിലൂടെ കടന്നുപോയതാണ്. അവര്‍ അനായാസം അവരുടെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു. പക്ഷേ, എനിക്ക് അത് ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ നിമിഷവും ഞാന്‍ പൊരുതിക്കൊണ്ടിരുന്നു. എനിക്ക് പഴയ ജീവിതം നഷ്ടപ്പെടുന്നപോലെ തോന്നി. എങ്ങനെയും അത് തിരിച്ചുപിടിക്കണം എന്ന ആഗ്രഹവും. മറ്റുള്ളവര്‍ക്ക് സമ്മര്‍ദമില്ലാത്ത അനുഭവങ്ങളെ എനിക്ക് എന്തുകൊണ്ട് സധൈര്യം നേരിടാനാവുന്നില്ല എന്നു ഞാന്‍ ചിന്തിച്ചു. ഉത്തരമില്ലാതെ കുഴങ്ങി. എന്തൊരു കഷ്ടപ്പാടായിരുന്നു അക്കാലം- ജെന്നര്‍ പറയുന്നു….
കഴിഞ്ഞ മാസമാണ് രണ്ടാമത്തെ കുട്ടിക്ക് ജന്മം കൊടുത്ത വിവരം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെ ജെന്നര്‍ അറിയിച്ചത്. ഫെബ്രുവരി 2 നായിരുന്നു കുട്ടിയുടെ ജനനം. മകന്റെ കയ്യില്‍ പിടിക്കുന്ന ജെന്നറുടെ കൈ മാത്രമായിരുന്നു ആ പ്രതീകാത്മക ചിത്രത്തില്‍ ഉണ്ടായിരുന്നത്. FC