കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് മകളായ അഹാനയെ നായിക സ്ഥാനത്തുനിന്ന് ഒഴിവാക്കി
വാര്‍ത്ത ശരിയാണെങ്കില്‍ ഒരിക്കലും ഭൂഷണമല്ലാത്ത പ്രവൃത്തിയാണ് പൃഥ്വിരാജ് സംഘവും ഒരു സ്ത്രീയോട് ചെയ്തിരിക്കുന്നത്.അതും ലോക വനിത ദിനത്തില്‍. ഭ്രമം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകായാണ് .അതിന് മാസങ്ങള്‍ക്ക് മുമ്പാണ് നടന് കൃഷ്ണ കുമാര്‍ ബി ജെ പിയില്‍ ചേര്‍ന്നത്.
ബി ജെ പിയില്‍ ചേര്‍ന്ന നടന്മാര്ക്കും അവരുടെ മക്കള്‍ക്കും മലയാള സിനിമയിലെ മേലാളന്മാര് അപ്രഖ്യാപിത വിലക്ക് തീര്‍ക്കുന്നത് പരസ്യമായ ഒരു രഹസ്യമാണ്.അതിന് ഏറ്റവും വലിയ ഇരയാണ് സുരേഷ് ഗോപിയുടെ മകന് ഗോകുല്‍.ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മകളിലേക്കും ആ ഭൂതം എത്തിയിരിക്കുന്നു.
കോണ്‍ഗ്രസില്‍ മത്സരിക്കാന്‍ ദര്മ്മജനും പിഷാരടിയും ഒടിപാഞ്ഞു നടക്കുന്നു.ജഗദീഷ് ,സലീം കുമാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സാണെന്നും തെളിയിച്ചു കളഞ്ഞു.മുകേഷിനെ പോലുളളവര്‍ക്ക് ഒരു തടസ്സമില്ല താനും.ഈ വെറുപ്പിന്റെ രാഷ്ട്രീയം സിനിമക്കാര്‍ പയറ്റുന്നത് കലയ്ക്ക് ചേര്‍ന്നതല്ല.നടന്റെ അല്ലെങ്കില്‍ നടിയുടെ അഭിനയം മാത്രമായിരിക്കണം കളവുകോല് .അല്ലാതെ അവന്റെ അച്ഛന്റെ കുലതൊഴില്‍ അടിസ്ഥാനമാക്കിയായിരിക്കരുത്.ഭ്രമം സിനിമ തൊഴിലാളികള്‍ അഹാനയെ ഒഴിവാക്കിയതിന് എന്ത് ന്യായം നിരത്തിയിട്ടും കാര്യമില്ല.അതിന് കൂട്ടു പിടിക്കുന്ന പൃഥ്വിരാജും താഴേക്ക് പതിക്കാനാണോ കുതിക്കുന്നതെന്നറിയില്ല.