പോലീസ് സ്റ്റേഷനില്‍ നിന്ന് വരുണിന്റെ അസ്ഥിക്കൂടം മാറ്റിയത് അന്‍സിബ, സ്വന്തം കൈയ്യില്‍
ഫോട്ടോ ഷൂട്ടിലാണ് ആണിന്റെയോ പെണ്ണിന്റെയോ എന്നറിയാത്ത ഒരു അസ്ഥികൂടവുമായി ദൃശ്യത്തിലെ നായിക അന്‍സിബ നില്‍ക്കുന്നത്.ദൃശ്യം രണ്ടാം ഭാഗത്തിന്റെ ക്രിയേറ്റിവിറ്റി ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണത്രേ ഈ ഫോട്ടോഷൂട്ട്.ദൃശ്യം പറഞ്ഞ കഥ ഒരു കൊലപാതകവും അതിന്റെ രണ്ടാം ഭാഗത്തില്‍ അസ്ഥിതിരഞ്ഞുളള നടത്തവുമെല്ലാമാണ് അതുകൊണ്ട് തന്നെയാണ് കൈയ്യില്‍ അസ്ഥികൂടവുമായി നില്ക്കുന്ന ഫോട്ടോഷൂട്ടും അതി വേഗം വൈറലായത്.
ഈ ഫോട്ടോയ്ക്ക് അടികുറിപ്പിട്ടതിങ്ങനെ.അനുയോജ്യമായ ക്യാപ്ഷന്‍ വേണ്ടി കാത്തിരിക്കുന്നു എന്ന് .അനുയോജ്യമായ ഒത്തിരി കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വന്നു.അതെല്ലാം ഇങ്ങനെയാണ്.സേവ് ദ ഡേറ്റ് വരുണ്‍ പ്രഭാകര്‍,വരുണിനെ ഇനിയെങ്കിലും വെറിതെ വിട്ടുകൂടെ,അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ,ഇത് വരുണിന്റേതല്ല അച്ഛന്റെ പഴയ കൂട്ടുകാരന് മഹേശ്വറിന്റേതാണ് ഫ്രം ദേവദൂത് ,അസ്ഥികൂടത്തെ പ്രണയിച്ച കഥാനായിക മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ഞൂറിലേറെ കമന്റുകളാണ് അന്‍സിബയുടെ അസ്ഥികൂടത്തിന് കിട്ടിയത്.ദയവായി നിങ്ങള്‍ക്കും കമന്റസ് അയക്കാം അന്‍സിബ വെയിറ്റിങിലാണ്.