സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സര്‍ജറി….. നടി ചേതന മരിച്ചു, ഞെട്ടലില്‍ സിനിമാലോകം.. വല്ലാത്ത മരണം…..
ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഫീല്‍ഡില്‍ എത്തിയത്, ഇനി കുറച്ചു കൂട്ടിയാല്‍ ഏത് ഉയരം കീഴടക്കാനാണ്, എന്തായാലും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഒന്ന് ശ്രമിച്ചു പിന്നെ പോയത് അവസാനയാത്രയായി,
കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറി നടത്തിയ കോസ്മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
രാജാജിനഗറിലെ ഷെട്ടി കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. എന്നാല്‍ സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. കോസ്മെറ്റിക് സെന്ററില്‍ നിന്ന് നടിയെ നേരേ ഖാഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ ചേതനയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് കോസ്മെറ്റിക് സെന്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു.
45 മിനിറ്റോളം സിആര്‍പി നല്കാന് ശ്രമിച്ചുവെങ്കിലും ചേതനയുടെ ശരീരം പ്രതികരിച്ചില്ല. ഇന്നലെ വൈകീട്ട് 6.45-ന് നടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്തായാലും ചേതനയുടെ മരണത്തില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് കന്നഡ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍… ആദരാഞ്ജലികളോടെ FC