സ്വന്തം വീട്ടില്‍ വാതിലുമുട്ടിയെത്തിയ നടന് അജിത്തിനെ കണ്ട് മോഹന്‍ലാലും കുടുംബവും ഞെട്ടി..
ആരും കാണാന്‍ കൊതിക്കുന്ന കോമ്പിനേഷന്‍.. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം തമിഴ് സൂപ്പര്‍താരം അജിത് നില്ക്കുന്ന ചിത്രം സമീറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ദുബായ് ബുര്‍ജ് ഖലീഫയിലെ മോഹന്‍ലാലിന്റെ ഫ്ലാറ്റിലേക്കായിരുന്നു പ്രതീക്ഷിക്കാതെയുള്ള അജിത്തിന്റെ സ്വകാര്യ സന്ദര്‍ശനം. ഇരുവരും ഏറെ നേരം സമയം ചിലവഴിച്ചു. പുതിയ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പരസ്പരം ആരായുകയുണ്ടായി. ആരാധകരടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഈ കോംബോയില്‍ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോര്‍ഡും ആ സിനിമ തകര്‍ത്തെറിയുമെന്നും ഇരുവരുടെയും ആരാധകര്‍ അഭിപ്രായപ്പെടുന്നു. FC