നടന് വിജയിന്റെ മകളുടെ മരണം വീട്ടിലെ ജോലിക്കാരി പറയുന്നത് കേട്ടാല്‍.. പാവം മകള്‍…
![](https://filmcourtonline.com/wp-content/uploads/2023/09/vijay-servent-1024x576.jpg)
വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്ത പലരുമുണ്ട്.. വന്‍താരനിര നേരിട്ടെത്തി വിജയ് ആന്റണിയുടെ വീട്ടില്‍ താരത്തെ ആശ്വസിപ്പിക്കാന്‍.. ഇപ്പോഴിതാ വീട്ടിലെ വേലക്കാരി പറയുന്നു, ‘എന്റെ പേര് ചന്ദ്രകാന്തി. വിജയ് ആന്റണി സാറിന്റെ വീട്ടില്‍ മൂന്നു മാസം ഞാന്‍ പാചകം ചെയ്യാന്‍ നിന്നിട്ടുണ്ട്.
മീര നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു. മീരയുടെ പിറന്നാളിന് ഞാന്‍ ഉണ്ടായിരുന്നു. ഒരു ജോലിക്കാരിയായ എന്നെ വേര്‍തിരിച്ചു കാണാതെ സ്നേഹത്തോടെ എന്റടുത്ത് വന്ന് എനിക്ക് ആശീര്‍വാദം തരൂ എന്ന് പറഞ്ഞു. ജോലിക്കാരെ എല്ലാം വിളിച്ച് കേക്ക് കൊടുത്തു. എന്നും അവള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുത്തിരുന്നതാണ്. സ്കൂളില്‍ കൊണ്ടുപോകാന്‍ ടിഫിന്‍ ബോക്സില്‍ ആഹാരം കൊടുത്തുവിടുന്നത് ഞാന്‍ ആയിരുന്നു.
മീരയുടെ മരണവാര്‍ത്ത അറിഞ്ഞ് പെരമ്പൂരില്‍ നിന്ന് വന്നതാണ്. ഈ വിവരം അറിഞ്ഞ് ഹൃദയം തകര്‍ന്നുപോയി. അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. വിജയ് ആന്റണി സാര്‍ നല്ല സ്നേഹമുള്ള മനുഷ്യനാണ്. കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍ വരുന്നേ ആന്റീ എന്ന് പറയും, നമ്മളെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് ചായ, കാപ്പി എല്ലാം അടുക്കളയില്‍ വന്ന് എടുത്തുകൊണ്ടുപോകും. ആരെയും ശല്യം ചെയ്യാതെ സ്നേഹമായിട്ട് പെരുമാറുന്ന കുട്ടിയാണ്. ഒരു സ്പൂണ്‍ വേണമെങ്കില്‍ പോലും ”ആന്റീ ഞാന്‍ എടുക്കാം നിങ്ങള്‍ ബുദ്ധിമുട്ടേണ്ട” എന്ന് പറയും. ഉച്ചത്തില്‍ സംസാരിക്കാറില്ല കുട്ടി വീട്ടില്‍ ഉണ്ടെന്ന് പോലും ആരും അറിയില്ല.
തൈര് ആണ് അവള്‍ക്ക് ഏറെ ഇഷ്ടം. ആഹാരത്തിന് ഒരു നിര്‍ബന്ധവും ഇല്ല, തൈര് ഉണ്ടെങ്കില്‍ അവള്‍ക്ക് സന്തോഷമാണ്. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവരുടെ വീട്ടില്‍ നിന്ന് പോയത്. വിവാഹം കഴിഞ്ഞ് 13 വര്‍ഷത്തിന് ശേഷം എന്റെ മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് പോയതാണ്. വിജയ് സാറിന്റെ ഭാര്യയും അമ്മയും എല്ലാം നല്ല സ്നേഹമുള്ള ആളുകളാണ്. മീരയ്ക്ക് പാട്ട് വളരെ ഇഷ്ടമാണ് എപ്പോഴും അച്ഛന്റെ പാട്ടുകള്‍ വച്ച് കേട്ടുകൊണ്ടിരിക്കുമായിരുന്നു. ടിവിയില്‍ വാര്‍ത്ത അറിഞ്ഞാണ് ഞങ്ങള്‍ വന്നത്. കേട്ടിട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല. 16 വയസ്സുള്ള കുട്ടിയാണ് പോയത് എന്റെ വീട്ടിലെ കുട്ടി പോയതുപോലെ ഭയങ്കര വിഷമം. അവളുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുന്നു.”ചന്ദ്രകാന്തി പറയുന്നു. FC