സിനി സീനല്ല കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളാണ് നമ്മുടെ ശാലിനിയും ഭര്‍ത്താവ് അജിത്തും ചുറ്റിയടിക്കുകയാണ് …..
അജിത്തിനൊപ്പം അഭിനയിക്കാന്‍ പോയി അഭിനയിച്ചു കഴിഞ്ഞപ്പോ പറഞ്ഞു ഇനി അഭിനയിക്കണ്ട എന്റെ ഭാര്യയായി ഒപ്പം പോരാന്‍ അനുസരണയുള്ള കുട്ടിയായി ശാലിനി അജിത്തിനൊപ്പം പോയി രണ്ടു കുട്ടികളുമായി, ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ദുബായിലാണ് ഇപ്പോള്‍ ഇരുവരുമുള്ളത്. ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവര്‍ഗ്രീന്‍ കപ്പിള്‍സ് എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകള്‍. അജിത്തും ശാലിനിയും നായകനും നായികയുമായി ഒരു ചിത്രത്തില്‍ അഭിനയക്കണമെന്നു പറയുന്നവരുമുണ്ട്.
ശാലിനിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയര്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ബോക്സ്ഓഫിസിലും ചിത്രം വലിയ വിജയമായിരുന്നു. മഗിഴ് തിരുമേനിയാണ് അജിത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. FC