നടന് ജയറാമിന്റെ കുഞ്ഞു മക്കളാണ്… മാളവികയുടെ ഈ വീഡിയോ ഇട്ടത് കാളിദാസ് ജന്മദിനപാര…
ഇതിലും മനോഹരമായൊര് സമ്മാനം അനിയത്തിക്ക് കൊടുക്കാന്‍ കഴിയുമോ അതാണ് കൊടുത്തിരിക്കുന്നത് കാളിദാസ് ജയറാം തന്റെ അനിയത്തി മാളവികക്ക് ജന്മദിന സമ്മാനമായി.. പങ്കുവച്ചൊരു വിഡിയോയാണ് ഇപ്പോള്‍ വൈറല്‍. ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന ആമുഖത്തോടെയാണ് കാളിദാസ് പിറന്നാള്‍ കുറിപ്പ് ആരംഭിക്കുന്നത്.
ജയറാമിന്റെയും പാര്‍വതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. കുട്ടികളായ കാളിദാസിനെയും മാളവികയെയും വിഡിയോയില്‍ കാണാം. അഭിമുഖം നീണ്ടുപോവുന്നതിന് അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്. കാളിദാസിന്റെ രസകരമായ പിറന്നാള്‍ ആശംസ ഇങ്ങനെ: ”ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ ‘കൊല്ലാന്‍’ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു. ഈ വിഡിയോയില്‍ അത് വ്യക്തമായി കാണാം. എല്ലാത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തില്‍ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാന്‍ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കില്‍… ഞാന്‍ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകള്‍ക്കും സാഹസികതകള്‍ക്കും.”
കാളിദാസിനു പുറമെ ജയറാമും പാര്‍വതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകള് നേര്‍ന്നിട്ടുണ്ട്. കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ”എന്റെ കുഞ്ഞു ചക്കി കുട്ടന് പിറന്നാള്‍ ആശംസകള്‍. എന്റെ സഹോദരിയായതിന് നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു,”-എന്നാണ് തരിണിയുടെ ആശംസ. ഞങ്ങളും ആശംസിക്കുന്നു ചക്കിക്ക് ജന്മദിനാശംസകള്. FC