നടന് അക്ഷയ് കുമാറിന് വലിയ നഷ്ടം അമ്മ അരുണ ഭാട്ടിയ മരിച്ചു
വലിയകരുത്താണ് എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നത്, അമ്മയായിരുന്നു അക്ഷയ് കുമാര്‍ എന്ന ബോളിവുഡ് ആക്ഷന്‍ ഹീറോക്ക് എല്ലാം, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അമ്മ അരുണ ഭാട്ടിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് അവര്‍ മരണത്തിനുകീഴടങ്ങുകയായിരുന്നു അക്ഷയുടെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വേര്‍പാട്. സെപ്റ്റംബര്‍ 9നാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാള്‍. സിന്‍ഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലായിരുന്നു അക്ഷയ് കുമാര്‍. ഭാര്യ ട്വിങ്കിള്‍ ഖന്നയും മക്കളും അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചയോടെ അക്ഷയ് മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. ദുഃഖത്തോടെ അദ്ദേഹം ആരാധകരോടായിപ്പറഞ്ഞത്,
അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകം വിട്ട് പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനോടൊപ്പം ഒന്നിച്ചു. ഓം ശാന്തി…’ അമ്മയുടെ മരണ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അക്ഷയ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. അമ്മക്ക് ആദരാഞ്ജലികളര്പ്പിച്ചുകൊണ്ടു FC