നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. മരുമകനായി അല്ല മകനായി ഇനി സിദ്ധാര്‍ഥ്
ഒരമ്മയുടെ ഏറ്റവും വലിയ ആഗ്രഹം അതിവിടെ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടി ദേവി അജിത്ത്, മകള്‍ നന്ദന വിവാഹിതയായി തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ് ആണ് താരപുത്രിയെ സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്‍ ഒന്നിച്ചുവളര്‍ന്ന നന്ദനയും സിദ്ധാര്‍ഥും വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു, ഇരുവരുടെയും മാതാപിതാക്കളുടെ പൂര്ണ്ണസമ്മതത്താല് തിരുവനന്തപുരം ഉദിയന്നൂര്‍ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ബിസിനസാണ് സിദ്ധാര്‍ഥിന്. കുട്ടിക്കാലം മുതലുള്ള സൗഹൃദം വിവാഹത്തിലെത്തിയതിന്റെ ത്രില്ലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും Tസുനാമിയിലാണ് ദേവി അജിത്ത് ഒടുവില്‍ വേഷമിട്ടത്. ജാലിയന്‍ വാലാ ബാഗ്, ഒരു വയനാടന്‍ കഥ, സായാഹ്ന വാര്‍ത്തകള്‍, ചില നേരങ്ങളില്‍ ചിലര്‍, പെര്‍ഫ്യൂം, നാന്‍സി റാണി, വാക്ക് എന്നിവയാണ് ദേവി അജിത്തിന്റെ പുതിയ ചിത്രങ്ങള്‍. നവമിഥുനങ്ങള്ക്കു മംഗളാശംസകള്‍ നേര്‍ന്നു ഞങ്ങളും FC