നടന് അലന്‍സിയര്‍ക്ക് ഈ മരണം കടുത്ത നഷ്ടം,ആ കരുത്ത് ഇനിയില്ല പ്രണാമം
ആ കരുത്ത് ഇനിയില്ല.ജനിച്ചാല്‍ ഒരുനാള്‍ മരണമെത്തും.അരങ്ങൊഴിയാതിരിക്കാന് ആര്‍ക്കും കഴിയില്ല.അദ്ദേഹത്തിന് എല്ലാ അഭിനയ മുഹൂര്‍ത്തങ്ങളും മക്കളിലൂടെ നേടിയെക്കാന്‍ കഴിഞ്ഞു എന്നതില്‍ മരണപ്പെടും വരെ സന്തോഷം തന്നെയായിരിക്കും.മലയാള നടന് അലന്‍സിയറിന്റെ പിതാവ് പുത്തന്‍ തോപ്പ് പുഷ്പ്പവിലാസത്തില് അനു ക്ലേറ്റസ് ലോപ്പസ് 88ാം വയസ്സില്‍ ഈ പുണ്യ ഭൂമിയില്‍ നിന്ന് വിടവാങ്ങിയിരിക്കുകയാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുത്തന്‍ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ആയിരുന്നു.മകന് അലന്‍സിയര്‍ സിനിമയും നാടകവുമായി ലോകം ചുറ്റുമ്പോഴെല്ലാം കുടുംബത്തിന് താങ്ങും തണലുമായി അച്ഛന് ഉണ്ടാകുമായിരുന്നു.ഇനി അദ്ദേഹം ഓര്‍മ്മകളില്‍ മാത്രം.അലന്‍സിയറെ കൂടാതെ അനു ക്ലേറ്റസ് ലോപ്പസിന് നിക്ക്സണ്‍ ലോപ്പസ് എന്നൊരു മകന് കൂടിയുണ്ട്.ആരോഗ്യവാനായിരുന്ന പിതാവിന്റെ മരണം തീരെ പ്രതീക്ഷിക്കാത്തതായി പോയി.അതിന്റെ ഒരു നടുക്കം കുടുംബത്തിനുണ്ട്.ആദരാഞ്ജലികള്‍.