തലൈവിയുടെ ടീസര്‍ ഇറങ്ങി ജയയായി കങ്കണ റനൗട്ട്,കോരിത്തരിപ്പിക്കും
മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെയും ഭയപെടേണ്ട എന്ന വാചകം മൂത്ത കളളന്മാരുടെ സ്ഥിരം ശൈലിയാണ്.എന്നാല്‍ ഇത് പിന്‍ന്തുടരുന്ന ധീരമായി നേരിടുന്ന ചിലരുണ്ട്.
ഇത്തരക്കാരെ ഇല്ലാതക്കാന്‍ തകര്‍ക്കാന്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടാകും.അത്തരത്തിലുളള അത്രമികള്ക്കെതിരെ പടപൊരുതുന്ന ധീര വനിതയാണ് കങ്കണ റണൗട്ട്.ചില സത്യങ്ങള്‍ മുഖം നോക്കാതെ വിളിച്ചു പറഞ്ഞപ്പോള്‍ അത് ദഹിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു സ്ത്രിയെന്ന പരിഗണന പോലും നല്‍കാതെ കങ്കണയുടെ വീട് അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞ് ഇടിച്ച് നിരത്താന്‍ ശ്രമിച്ചു.കോടതിയില്‍ പരാജയപ്പെട്ടു.
ഇഷ്ടകാരെക്കാള് എതിര്ക്കുന്നവരായിട്ടും കങ്കണ പിടിച്ചു നില്‍ക്കുന്നത് അവരുടെ മനസിന്റെ കരുത്ത് കൊണ്ടാണ്.എന്തായാലും കങ്കണയുടെ ടൈം ബസ്റ്റ് ടൈം ആണ് .മണികര്‍ണിക,ദ ക്യൂന്‍ ഓഫ് ജന്സിയിലേയും ,പങ്ക എന്ന ചിത്രത്തിലെയും അഭിനയത്തിന് മികച്ച നടിക്കുളള ദേശിയ പുരസ്ക്കാരം ലഭിച്ചതിന് പിന്നാലെ തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രത്തിന്റെ ടീസറും ഇറങ്ങി.തലൈവി എന്ന് പേരിട്ട ചിത്രത്തില്‍ കങ്കണയാണ് ജയലളിതായെത്തുന്നത്.ടീസര്‍ ഇറങ്ങിയ ഉടനെ ട്രെന്‍ഡിങില്‍ ഒന്നാമതെത്തി.അത് കാണുമ്പോള്‍ തന്നെ രോമഞ്ചം വരും.എന്തായലും ഇത് ചരിത്രത്തിന്റെ ഭാഗമാകും എന്നതില്‍ ഒരു സംശയവും വേണ്ട.