മമ്മൂട്ടി മുഖ്യമന്ത്രി,സെക്രട്ടറി ബി.ജെ.പി സാരഥി തീപാറും വണ്‍,വിവേക് ഗോപന്
എതിരാളികള്‍ വിറങ്ങലിച്ചിരിക്കുകയാണ് .അത്തരത്തിലൊരു പോസ്റ്റ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.വീട്ടമ്മമാരുടെ മാനസ പുത്രനാണ് സീരിയല്‍ നടന് ഗോപന്.2013ല്‍ പരസ്പ്പരം എന്ന സീരിയലില്‍ സൂരജ് എന്ന കഥാപാത്രമായാണ് അഭിനയം തുടങ്ങിയത്.2018 വരെ ഈ മെഗാ പരമ്പര നീണ്ടു നിന്നു.ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത് കാര്‍ത്തിക ദീപം തുടങ്ങിയ സീരിയലുകളില്‍ അഭിനയിക്കുകയാണ്.കൂടാതെ നിരവധി ഷോകളില്‍ സൂപ്പറായി നിലനില്ക്കാനും കഴിഞ്ഞു.
സെല്‍ മി ദ ആന്‍സര്‍ സീസണ് വണ്‍,ആനിസ് കിച്ചണ്‍,ടമാര്‍ പഠാര്‍,തേനും വയമ്പും ,ഇമ്മിണി വലിയ ഫാന്‍,ഡെ വിത്ത് എ സ്റ്റാര്‍,ഒന്നും ഒന്നും മൂന്ന്,സ്റ്റാര്‍ മാജിക്ക്,ഉര്‍വ്വശി തീയറ്റേഴ്സ്,സേഫ്റ്റി സ്റ്റാര്‍സ് വിത്ത് മി തുടങ്ങിയവയെല്ലാം വിവേക് ഗോപന്റെ ഹിറ്റ് സീരിയലുകളും ഷോകളുമാണ്.കൂടാതെ അമ്പതിനടുത്ത് സിനിമകളിലും അഭിനയിച്ച വിവേക് തിരുവനന്തപുരം സ്വദേശിയാണ്.
കൊല്ലം ചവറയില്‍ ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് താരം മത്സരിക്കുന്നത്.അദ്ദേഹം ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം മോദിജി നല്കുന്ന വാഗ്ദാനം വികസനമാണ് അതുതന്നെയാണ് ഞാനും നല്‍കുന്നത്.മറ്റ് പാര്‍ട്ടികള്‍ വാക്കുകളില്‍ ഒതുങ്ങുന്നു.മോദി പ്രവര്‍ത്തിച്ചു കാണിക്കുന്നു.വിവേക് ബിജെപി സ്ഥാനാര്‍ത്ഥി ആയതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.മമ്മൂട്ടിക്കൊപ്പമുളള വണ്‍.മമ്മൂട്ടി മുഖ്യമന്ത്രിയും മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി റോഷന് അലക്സ് എന്ന കഥാപാത്രത്തെയാണ് വിവേക് യാഥാര്‍ഥ്യമാക്കുന്നത്.വിവേകിന് വിജയാശംസകള്‍ നേരുന്നു.