വിശാഖിന്റെ കല്ല്യാണത്തിന് പ്രണവ് വന്നില്ല… മോഹന്‍ലാലും ഭാര്യയും വന്നു.. വാരത്തതിന്റെ കാരണം….
ഇത്രവലിയൊരു കല്ല്യാണം ഈയടുത്തൊന്നും മലയാള സിനിമയില്‍ നടന്നിട്ടില്ല പങ്കെടുക്കാത്ത താരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കുറവാണ്, എന്നാല്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് മാത്രം ഇല്ല അതിനെക്കുറിച്ചുള്ള ചോദ്യവും വിശാഖിന്റെ ഉത്തരവുമാണ് വൈറല്‍..
ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന് വിനീത് ശ്രീനിവാസന്, കല്യാണി പ്രിയദര്ശന് അടക്കമുള്ള സിനിമയുടെ അണിയറക്കാര്‍ എല്ലാം ഒത്തുകൂടിയിരുന്നെങ്കിലും ഒരാള്‍ മാത്രം ഇല്ലായിരുന്നു. നായകനായ പ്രണവ് മോഹന്‍ലാല്‍. ഹൃദയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിവാഹവേദി ആഘോഷമാക്കിയപ്പോഴും പ്രണവിനെ മാത്രം അവിടെ കണ്ടില്ല. മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹച്ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ പ്രണവ് എവിടെയെന്ന ആരാധകരുടെ സംശയത്തിന് മറുപടി പറയുകയാണ് വിശാഖ് സുബ്രഹ്മണ്യന്.
പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവന് എത്തിയിരുന്നു. തായ്ലന്ഡില് നിന്നും അതില്‍ പങ്കെടുക്കാനായി മാത്രം പ്രണവ് വന്നു. അന്നു പറഞ്ഞിരുന്നു, ഈ വര്‍ഷം മുഴുവന്‍ യാത്രയ്ക്കായി മാറ്റിവച്ചിരിക്കുകയാണെന്ന്. അടുത്ത വര്‍ഷം അഭിനയത്തിനായി തയാറെടുക്കുകയാണെന്നും പ്രണവ് പറഞ്ഞതായി വിശാഖ് ഓര്‍ത്തെടുത്തു. FC