അമ്മ തിരക്കിലായി പ്രസവരക്ഷക്കു വേണ്ടത് നോക്കിപഠിക്കുന്നു.. നടി അമല പോള്‍ തന്നെയാണ് ഫോട്ടോ വിട്ടത്…
ഒരു കുഞ്ഞിക്കാല് കുടുംബത്തില്‍ വരാന്‍ പോകുന്നതിന്റെ ത്രില്ലിലും പ്രാര്‍ത്ഥനയിലുമാണ് കുടുംബം.. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ അമ്മ ആനീസ് പോള്‍ ഇന്റര്‍നെറ്റില്‍ തിരച്ചിലിലാണെന്ന് നടി അമല പോള്‍. കൈയ്യിലുള്ള മൊബൈല്‍ ഫോണില്‍ ഗര്‍ഭിണികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കുകയാണ് അമ്മ ഇപ്പോള്‍ ചെയ്യുന്നതെന്ന് അമല പറയുന്നു.
മകള്‍ക്കും പിറക്കാനിരിക്കുന്ന പേരക്കുട്ടിക്കും വേണ്ട സൗകര്യമൊരുക്കുന്നതിന്റെ തിരക്കിലാണ് അമ്മ എന്ന് അമല കുറിച്ചു.
മൊബൈലില്‍ ഇക്കാര്യങ്ങള്‍ നോക്കുന്ന അമ്മയുടെ വീഡിയോ സഹിതമാണ് അമലയുടെ പോസ്റ്റ്. ഭര്‍ത്താവ് ജഗത് ദേശായിയെയും നടി ടാഗ് ചെയ്തിട്ടുണ്ട്.”ഇതാണ് എന്റെ അമ്മയുടെ അവസ്ഥ. ഗര്‍ഭധാരണസമയത്ത് കണ്ടിരിക്കേണ്ട വീഡിയോകള്‍ ധാരാളമായി കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയും ചെയ്യുകയാണ് അമ്മയുടെ ഇപ്പോഴത്തെ പണി. ഇത് തമാശ തന്നെ.” അമല പോള്‍ കുറിച്ചു. ആലുവ സ്വദേശികളായ പോള്‍ വര്‍ഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല പോള്‍.കഴിഞ്ഞ നവംബറിലാണ് നടി അമല പോള്‍ അടുത്ത സുഹൃത്തായ ജഗത് ദേശായിയെ വിവാഹം കഴിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. FC