നടന് ഒലിവറും രണ്ട് പെണ്മക്കളും അപകടത്തില്‍ മരിച്ചു.. വിമാനം കടലില്‍ വീണാണ് മരണം…
വലിയ ദുരന്തം. ഇല്ലാതായത് ഇഷ്ട നടന് മാത്രമല്ല അദ്ദേഹത്തിന്റെ പൊന്നോമനകളായ രണ്ടു പെണ്മക്കള് കൂടിയാണ്, ഹോളിവുഡ് നടന് ക്രിസ്റ്റ്യന്‍ ഒലിവറും 2 പെണ്മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
51കാരനായ ഒലിവറിനൊപ്പം മക്കളായ 10 വയസ്സുകാരി മെഡിറ്റ, ചേച്ചിയും 12 കാരിയുമായ അനിക് കൂടാതെ പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. 60 ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഒലിവര്‍ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. FC