വേഷം മാറി വാന്നാലും ആരാധകര്‍ തിരിച്ചറിയും.. ഹണിറോസാണ് മുടിയിലും മുഖത്തും മാറ്റം വരുത്തി.. മാറിലെ വിടവുമായി…
വെറൈറ്റി മുഖമുദ്രയാക്കിയ നടി ഉര്‍ഫിയെ നാം കണ്ടിട്ടുണ്ട്, എന്നാല്‍ ആ ഉര്‍ഫിക്ക് പഠിക്കുകയാണോ ഹണി എന്നാണ് പലരും ചോദിക്കുന്നത്, അത്തരത്തിലൊരുമാറ്റം മുഖത്തും മുടിയിലും വസ്ത്രത്തിലും വരുത്തിയിരിക്കുകയാണ് ഹണി, ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള ഹണി റോസിന്റെ പുത്തന്‍ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ആട്ടം’ സിനിമയുടെ പ്രിവ്യൂ ഷോ കാണാന്‍ തീയറ്ററിലെത്തിയ ഹണിറോസിന്റെ ലുക്കാണ് ആരാധകരെ ത്രസിപ്പിച്ചത്. പുത്തന്‍ മേക്കോവറിലാണ് താരം എത്തിയത്.
കറുപ്പ് നിറത്തിലുള്ള ഗൗണാണ് ധരിച്ചത്. ഡീപ്പ് വി നെക്കിലുള്ള ഗൗണില്‍ നിറയെ ഗ്ലിറ്ററിങ് സ്വീക്വന്‍സ് വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. വസ്ത്രമല്ല, താരത്തിന്റെ ഹെയര്‍സ്റ്റൈലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സ്ട്രയ്റ്റ് ചെയ്ത മുടിയിലല്ല ഇത്തവണ ഹണിറോസ് എത്തിയത്. ചുരുണ്ട മുടിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. പോണിടെയ്ല് കെട്ടിയ മുടി കളര്‍ ചെയ്തിട്ടുമുണ്ട്. വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലിന് അഭിനന്ദനവും വിമര്‍ശനവും ലഭിക്കുന്നുണ്ട്. പലരും പഴയ ലുക്കായിരുന്നു നല്ലതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പുത്തന്‍ വീഡിയോയ്ക്ക് താഴെ ട്രോളുകളും നിറയുന്നുണ്ട്. ചതിക്കാത്ത ചന്തുവിലെ സലീം കുമാറിനെ പോലുണ്ട്, ഡാന്‍സ് മാസ്റ്റര്‍ വിക്രം സ്പോട്ടഡ് തുടങ്ങി നിരവധി ട്രോളുകളുണ്ട്. FC