കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; ഗായിക അമൃതയെ നെഞ്ചോടുചേര്‍ത്ത് ഗോപി സുന്ദര്‍……

ആദ്യ ഭാര്യയില്‍ നിന്ന് ഗായിക അഭയ ഹിരണ്മയിക്കൊപ്പം സന്തോഷത്തോടെ ജീവിതം നയിക്കുന്ന മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍, അദ്ദേഹം നടന് ബാലയുമായി വേര്‍പിരിഞ്ഞ ഗായിക അമൃതക്കൊപ്പം കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്ത് നിന്നെടുത്ത ഒരു ഫോട്ടോയാണ് വൈറലാകുന്നത്,
ലക്ഷക്കണക്കിന് ആളുകളാണ് ആ ഫോട്ടോ കണ്ടത് ലൈക്കും കമന്റും നല്കിയതും, പുതിയ ഏതെങ്കിലും ആല്‍ബത്തിന്റെ ലൊക്കേഷന്‍ ഹന്ഡിങ്ങാണോ… അതോ ഫോട്ടോഷൂട്ട് നടത്തിയതാണോ എന്നറിയില്ല ഗോപിസുന്ദറിന്റെ നെഞ്ചിലേക്കാഞ്ഞുള്ള അമൃതയുടെ പോസും ആ ഫോട്ടോയും മണിക്കൂറുകള്‍ കൊണ്ടാണ് ഹിറ്റായത്…
സംഗീത സംവിധായകന് ഗോപി സുന്ദറിനൊപ്പം ഗായിക അമൃത സുരേഷും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്. കമന്റില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യവും നിരവധി കമന്റുകളുടെ കൂട്ടത്തിലുണ്ട്. നല്ല ജോഡിപ്പൊരുത്തം ആദ്യഭാര്യയില്‍ നിന്ന് അഭയ സ്വന്തമാക്കിയ ഗോപി സുന്ദര്‍ ഇനി അമൃതയുമായി… ഏയ് ഒന്നുമുണ്ടാകില്ല പ്രൊഫഷന്റെ ഭാഗം മാത്രമാകും.
ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കിട്ടപ്പോള്‍ അമൃത ഫെയ്സ്ബുക്കിലും അതേ വരികള്‍ കുറിച്ച് അതേ ചിത്രം പങ്കിട്ടു. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്.. അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് .. കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. നല്ല തീരുമാനങ്ങളെടുക്കാന്‍ വൈകരുത്… കാലം കുതിച്ചുപായുകയാണ് FC