നടി അര്ച്ചനകവിയോട് കളിച്ച പോലീസുകാരന് പണികിട്ടി, നടി വിടാതെ കൂടി….
അഭിനേത്രി ആയതുകൊണ്ടാണോ, അതല്ല പോലീസ് എന്ന സുരക്ഷാ ഭടന്റെ കൃത്യനിര്വഹണമായിരുന്നോ അവിടെ നടന്നത് എന്തായാലും പോലീസിന്റെ നടപടിയില്‍ ഒട്ടും തൃപ്തയായിരുന്നില്ല നടി അര്‍ച്ചനകവി താനൊരു നടിയാണെന്നറിഞ്ഞിട്ടും അപമര്യാദയായി പെരുമാറി, അല്ലാതെ സുരക്ഷയൊരുക്കിയതല്ല,
ഇപ്പോള്‍ നടന്ന അന്വേഷണത്തിലും അത് ബോധ്യമായത് കൊണ്ടാണല്ലോ ആ പോലീസുകാരനെതിരെ നടപടി വന്നിരിക്കുന്നത്, നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒയ്ക്കെതിരേയാണ് നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പോലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍മാത്രമായി ഓട്ടോയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി.
വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. നീതി ലഭിച്ചതില്‍ ആശ്വസിക്കുക FC