ഞാനിനി ബാലയെ വിവാഹം കഴിക്കുന്നില്ല.സംഭവിച്ച സത്യമിതാണ്.
വല്ലാത്ത വൈകാരിക രംഗങ്ങളുമായാണ് ഇന്നലെ
ബാലയുടെ ലൈവ് എത്തിയത്.ഏതോ ഓണ്‍ലൈന്‍
ചാനല്‍ ഒരു വാര്‍ത്ത കൊടുത്തത്രേ.
ബാലയും അമൃതയും വീണ്ടും ഒന്നിക്കുന്നെന്ന്.
കുറുമ എന്ന ചാനലാണെന്നും കുറുമ ആയാലും പൊറോട്ട ആയാലും എനിക്കത് വിഷയമല്ല.വ്യാജ വാര്‍ത്ത കൊടുത്താല്‍ കളി പഠിപ്പിക്കും എന്ന് അന്ത്യ ശാസനവും മുഴക്കിയിട്ടുണ്ട് ബാല.
ഈ വാര്ത്തക്കുണ്ടായ കാരണം ഗായിക അമൃത
സുരേഷിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റായിരുന്നു.
അമൃത കുറിച്ചതിങ്ങിനെ-എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും നിറഞ്ഞതാണ്.ജീവിതത്തില്‍
ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍,എനിക്ക്
കടന്ന് പോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മനോഹരമായ മറ്റൊരു ദിവസത്തില്‍ ഞാന്‍ എത്തി നില്ക്കുന്നു.ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.വിശദ
വിവരങ്ങള്‍ ഉടന്‍ തന്നെ തുറന്ന് പറയുന്നതാണ്.
എല്ലാവരോടും സ്നേഹം ഒത്തിരി നന്ദി ഇതായിരുന്നു
അമൃതയുടെ വാചകങ്ങള്‍.
ഇരുവരും അതായത് ബാലയും അമൃതയും മകള്‍ക്ക്
വേണ്ടി ഒന്നിക്കുന്നത് കാണാനുള്ള കൊതികൊണ്ടായിരിക്കും.ഈ വാര്‍ത്തയിലെ വാചകങ്ങള്‍ തെറ്റായെടുത്ത് വാര്‍ത്ത വന്നത്.
എന്തായാലും ബാലക്കത് തീരെ ദഹിച്ചിട്ടില്ല.
അല്ലെങ്കിലെന്തിന് വാര്‍ത്ത ചമക്കണം.ഒന്നായാല്‍ അത്,വേറെ കെട്ടിയാല്‍ അത് അല്ലാതെ ഒന്നും സങ്കല്പിച്ച് വാര്‍ത്തയാക്കണ്ട.
ഫിലീം കോര്‍ട്ട്.