കുടുംബത്തില്‍ കല്ല്യാണം നടി അനന്യ ഒരുങ്ങിയത് കണ്ടോ വളരെ സിമ്പിള്‍.. ലഹങ്കയില്‍ കൂടുതല്‍….
ഒന്നൊരുങ്ങി തിളങ്ങാന്‍ ഒരവസരം അത് വേണ്ട പോലെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ് യുവ നടി അനന്യ, കസിന്റെ വിവാഹചടങ്ങുകളിലെ അനന്യയുടെ പുത്തന്‍ ലുക്കാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ലഹങ്കയിലുള്ള അനന്യയുടെ സ്റ്റൈല്‍ അമ്പരപ്പിക്കുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ അതി മനോഹരമാണ്.
പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് മെഹന്തി ദിനത്തില്‍ അനന്യ ധരിച്ചത്. പ്ലൈയിന് സ്കേര്‍ട്ടിനൊപ്പം നിറയെ ഡിസൈനുകളുള്ള ബ്ലൗസാണ് മാച്ച് ചെയ്തത്. കമ്മല്‍ മാത്രമാണ് ആക്സസറൈസ് ചെയ്തത്. കസിന് അലന് പാണ്ഡെയുടെ സംഗീത് ചടങ്ങുകള്‍ക്കും ലഹങ്ക തന്നെയാണ് അനന്യ തിരഞ്ഞെടുത്തത്. നിറയെ ഡിസൈനുകളുള്ള പാവാടയും അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും ഡിസൈനോടു കൂടിയ ദുപ്പട്ടയും അനന്യയെ മനോഹരിയാക്കി. പിന്‍വശത്ത് പിടിപ്പിച്ച മുത്തുകളാണ് ബ്ലൗസിന്റെ ഹൈലൈറ്റ്. സിമ്പിള്‍ ഡിസൈനുകളില്‍ ഹെവി ആക്സസറീസില്ലാതെയുള്ള അനനന്യയുടെ സ്റ്റൈലിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. വേനല്‍കാലത്തെ മികച്ച ഫാഷന്‍ സെന്‍സ് എന്നാണ് ആരാധകര്‍ പറയുന്നത്. FC