ആരോഗ്യം സംരക്ഷിക്കാന്‍ നടി തപ്സി പന്നു ഒരുമാസം ചിലവഴിക്കുന്നതു ഒരു ലക്ഷം.. സൗന്ദര്യമല്ലേ….
മനുഷ്യര്‍ ഏറ്റുവും കൂടുതല്‍ ജാഗരൂകരാക്കുന്നത് സൗന്ദര്യത്തിന്റെ കാര്യത്തിലാണ് പ്രത്യേകിച്ച് സെലിബ്രിറ്റികള്‍, ഡയറ്റീഷന്റെ സേവനങ്ങള്‍ക്കായി താന്‍ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റര്‍ എന്ന രീതിയില്‍ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇന്‍വെസ്റ്റ്മെന്റ് ആണെന്നും ഇവര്‍ പറയുന്നു. ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കള്‍ തന്നെ ശാസിക്കാറുണ്ടെന്നും എന്നാല്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് ഒരു ഡയറ്റ് പ്ലാന്‍ ആവശ്യമാണെന്നും തപ്സി പറയുന്നു.
താന്‍ എന്തു ചെയ്യുന്നു, എവിടെയാണ് എന്നതിനെ ആശ്രയിച്ച് തന്റെ ഭക്ഷണ രീതി മാറിക്കൊണ്ടിരിക്കും. ഏതു രാജ്യത്താണ്, ഏതു നഗരത്തിലാണ് എന്നതനുസരിച്ച് ഏതു ഭക്ഷണമാണ് മികച്ചത് എന്നറിയാന്‍ ഒരു പ്രൊഫഷണലിന്റെ ഉപദേശം ഈ തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ആവശ്യമാണ്. കാലാവസ്ഥയും അതതു സ്ഥലത്തു ലഭ്യമായ വസ്തുക്കളും എല്ലാം ഒരു ഘടകമാണ്. അതുകൊണ്ടാണ് ഒരു ഡയറ്റ് പ്ലാന്‍ ആവശ്യമാകുന്നത്. പിന്നീട് ആശുപത്രിയില്‍ കൊടുക്കുന്നതിനെക്കാള്‍ നല്ലത് ഇപ്പോള്‍ ഡയറ്റിനായി തുക ചെലവാക്കുന്നതല്ലേ എന്നാണ് തപ്സി ചോദിക്കുന്നത്. അതെ അതാണ് നല്ലതു കാരണം മരുന്ന് കഴിച്ചു ജീവിതം ഇല്ലാതാക്കണ്ടല്ലോ. FC