നടനും അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ വിവാഹിതനാകുന്നു, വധുവിനെ കാണിക്കില്ല …..
അങ്ങനെ ആ ശുഭവാര്‍ത്തയും ആരാധകരിലേക്കെത്തി അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു. പെണ്ണുകാണല്‍ ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക് യുട്യൂബ് ചാനലില്‍ പങ്കുവച്ചു. വധു ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല, കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കള്‍ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. പെണ്‍കുട്ടിയുടെ മുഖം അവ്യക്തമായാണ് കാണിച്ചത്. താന്‍ തന്നെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് നേരത്തെ പറഞ്ഞിരുന്നു.
യുട്യൂബറായി ശ്രദ്ധ നേടിയ കാര്‍ത്തിക് മഴവില്‍ മനോരയിലെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന പരിപടിയുടെ അവതാരകനുമാണ്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ്. സുരേഷ് ബാബു, മോളി എന്നിവരാണ് മാതാപിതാക്കള്‍. എന്തായാലും ആരാധകര്‍ കണ്ടു പരിചയമുള്ള ഏതെങ്കിലും മുഖം തന്നെയാകും എന്നതില്‍ സംശയമില്ല അതുകൊണ്ടാണല്ലോ മറച്ചു പിടിക്കുന്നത്. FC