മമ്മുട്ടിയുടെയും നയന്‍താരയുടെയും കുസൃതികുട്ടി ശിവാനിയെ കണ്ടില്ലേ, അനിഖ വലുതായി ……
ഭാസ്കര്‍ ദ റാസ്ക്കല്‍ കണ്ടവര്‍ മറക്കാത്ത കുട്ടിത്തമാണ് ആചിത്രത്തിലെ ബാല താരമായി വിലസിയ ശിവാനി എന്ന കഥാപാത്രം, ആ വേഷം അടക്കത്തോടെ ചെയ്തത് അനിഖ സുരേന്ദ്രനാണ്, ആ അനിഖ സുരേന്ദ്രനും സുഹൃത്ത് ശ്രേയ ജയദീപും ഒരുമിച്ചെത്തുന്ന ‘ഇരവും പകലും’ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു.
യാത്രയിലൂടെ സ്വാതന്ത്രത്തിന്റെ ആനന്ദം കണ്ടെത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബാബുരാജ് കളമ്പൂരാണ്…അര്ജുന് ബി. നായരാണ് ഈണമൊരുക്കിയിരിക്കുന്നത്. ശ്രാവണ്‍ ശങ്കറിന്റേതാണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും. നസ്രിയ നസീമാണ് വീഡിയോ ഗാനം റിലീസ് ചെയ്തത്.
വനിതാദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അമല മീഡിയ ഹൗസ് നിര്‍മ്മിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രോഗ്രാമിങ്, മിക്സിങ്, മാസ്റ്ററിങ് എന്നിവ അര്ജുന് ബി. നായര്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
ക്യാമറ: സാമോദ് അലക്സ്, എഡിറ്റിങ്: ടിനു ജോര്‍ജ് വെള്ളുക്കുന്നേല്‍. അനിഖ താങ്കള്‍ വളര്‍ന്നിരിക്കുന്നു മിടുക്കിയായിരുന്നു നന്നായിട്ടുണ്ട് ഈ ഗാനം FC