ശാലിനിയുടെ മകളുടെ ചിത്രം കണ്ടോ ചേച്ചിയോ അനിയത്തിയോ എന്ന് തോന്നിപോകും…..

ബാലതാരമായെത്തി ആരാധകരില്‍ ഇത്രയും സ്വാധീനം ചെലുത്തിയ ഒരുനടിയുണ്ടാകില്ല ആ കുഞ്ഞുനടിയായിരുന്നു ബേബി ശാലിനി… താരത്തിന്റെ സഹോദരി ബേബി ശ്യാമിലിയും ആളുകളെ കോരിത്തരിപ്പിച്ചു ബാല താരമായി.
ശാലിനി അനിയത്തിപ്രാവിലൂടെ നായികയായി യുവ ഹൃദയങ്ങള്‍ കീഴടക്കിയതും ചരിത്രം, ഇപ്പോഴിതാ നമ്മള് സ്നേഹിച്ച ശാലിനിയുടെ മകള്‍ അനൗഷ്കയുടെ ഫോട്ടോ പുറത്തെത്തിയിരിക്കുന്നു, ശാലിനിക്കും ശ്യാമിലിക്കുമൊപ്പമുള്ള അനൗഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും
കണ്ടാല്‍ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകര്‍ പറയുന്നു.
ശ്യാമിലിയാണ് അനൗഷ്കയ്ക്കും ശാലിനിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ‘വിത്ത് മൈ ലേഡീസ്’ എന്ന അടിക്കുറിപ്പോടെ വനിത ദിനത്തോടനുബന്ധിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. അനൗഷ്കയ്ക്ക് ഇപ്പോള്‍ പതിനാല് വയസ്സായി. 2008 ജനുവരി 3നാണ് അനൗഷ്കയുടെ ജനനം. നേരത്തെ അനൗഷ്കയുടെ സഹോദരന് ആദ്വിക്കിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കൂടാതെ അജിത്തിനൊപ്പം നില്ക്കുന്ന ഫാമിലി ഫോട്ടോയും കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തിരുന്നു FC