ആന്റണിയുടെ അമ്മയുടെ മരണം അറിഞ്ഞയുടെനെ ഓടിയെത്തി താരങ്ങളും ഭാര്യമാരും.. അനുശോചന പ്രവാഹം….
എളിമയുടെ മലയാള സിനിമയുടെ അമരത്തെത്തിയ നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ വിടവാങ്ങി.. അമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം. ലാലേട്ടന്റെ അഭാവത്തില്‍ ഭാര്യ സുചിത്ര മോഹന്‍ലാല്‍, സുപ്രിയ മേനോന്, ബാബുരാജ്, ഇടവേള ബാബു, സംവിധായകരായ ലിസ്റ്റിന് സ്റ്റീഫന്‍, അനൂപ് സത്യന്, വൈശാഖ് രാജന്, ബി ഉണ്ണികൃഷ്ണന് തുടങ്ങി നിരവധിപ്പേര്‍ വിവരമറിഞ്ഞ ഉടനെ ആന്റണിയുടെ വീട്ടില്‍ നേരിട്ടെത്തി അനുശോചനം അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഏലമ്മയുടെ അന്ത്യം. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ നടക്കും. മലയാളത്തിലെ മുന്‍നിര സിനിമ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍.
നടന് മോഹന്‍ലാലിന്റെ സാരഥിയായിരുന്ന ഇദ്ദേഹം 2000ലാണ് ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറില്‍ നിര്‍മ്മിച്ച ആദ്യ സിനിമ. എലോണ്‍ ആണ് ആശീര്‍വാദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് ആണ് ആശീര്‍വാദ് ഫിലിംസിന്റെ അടുത്ത ചിത്രം. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. ആദരാഞ്ജലികളോടെ FC