നടി അഭിരാമി അമ്മയായി.. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.. ഭര്‍ത്താവ് രാഹുലും കുഞ്ഞുമിതാ….
മാതൃദിനത്തില്‍ അമ്മയുടെ വാത്സല്യം കോരിചൊരിയാന്‍ നടി അഭിരാമി ഒരു കുഞ്ഞു വാവയെ ദത്തെടുത്തു അവള്‍ക്ക് കല്‍ക്കി എന്ന പേരും നല്കി.. ഇനി കല്‍ക്കിയുടെ അമ്മയും അച്ഛനും അഭിരാമിയും രാഹുലും.. ”പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു.
ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെയെല്ലാം അനുഗ്രഹാശംസകള്‍ ഞങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- അഭിരാമി കുറിച്ചു. ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനന് ആണ് അഭിരാമിയുടെ ഭര്‍ത്താവ്.
2009 ല്‍ വിവാഹിതരായ അഭിരാമിക്കും ഭര്‍ത്താവ് രാഹുലിനും കുട്ടികളില്ല. ഇപ്പോള്‍ അഭിരാമി ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അഭിരാമിക്ക് മാതൃദിന ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡന്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അഭിരാമി. FC