പ്രേമത്തിലെ മേരിക്ക് അനുപമ പരമേശ്വരന് കല്ല്യാണം,പ്രമുഖ ക്രിക്കറ്റ് താരത്തെ
ഈ വാര്‍ത്ത മുമ്പെ വന്നിരുന്നതാണ്.വന്നത് വെറും ഗോസിപ്പായി തളളി കളഞ്ഞു.മാത്രമല്ല അന്ന് ഗോസിപ്പുയര്ത്തിയത് ഇങ്ങനെയായിരുന്നു. അനുപമ ഒരു പോസ്റ്റിട്ടു. ഇന്ത്യന്‍ ക്രിക്കറ്റിലെ വേഗതയേറിയ ബൗളര്‍ ജസ്പ്രീത് ബുമ്ര അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ വെറും 11 ഫോളോവേഴ്സുളള പേജില്‍ താരം ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ അനുപമയായിരുന്നു.ഇതായിരുന്നു ഗോസിപ്പാകാന് കാരണം.സംഭവം വാര്‍ത്തയായതോടെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ് ബുമ്ര എന്ന് പറഞ്ഞ് അനുപമ ഒഴിഞ്ഞ് മാറി.
എന്നാല്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ തന്റെ ഫോളോവേഴ്സില്‍ നിന്ന് അനുപമയെ ഒഴിവാക്കി ഗോസിപ്പിന് മേലെ മണ്ണിട്ട് മൂടി ബുമ്ര. എന്നാല്‍ വീണ്ടും വാര്‍ത്തയിലേക്ക് അനുപമയെത്താന് കാരണം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ബുമ്ര വിവാഹാവശ്യത്തിനായി അവധി എടുത്തിരുന്നു.അതിന് പിന്നാലെ അനുപമയുടെ പോസ്റ്റ് വന്നു.താന്‍ സിനിമയില്‍ നിന്ന് അവധിയെടുത്ത് ഗുജറാത്തിലേക്ക് പോവുകായണെന്നും ഒപ്പം കുറച്ച് ഫോട്ടോകളും പോസ്റ്റ് ചെയ്തു.ഇത് ബുമ്രയെ വിവാഹം കഴിക്കാനാണോ അതോ അടുത്ത സുഹൃത്തായതുകൊണ്ട് വിവാഹത്തില്‍ കൂടാനാണോ എന്നൊന്നുമറിയില്ല. ബുമ്രയാണെങ്കില്‍ ആരെയാണ് കെട്ടുന്നതെന്ന് പറയുന്നുമില്ല.അനുപമയെ കൂടാതെ നടി റാശി ഖന്നയുടെ പേരും,ക്രിക്കറ്റ് അവതാരിക സഞ്ജന ഗണേശിനെപറ്റിയും ഭാവി വധു പട്ടികയില്‍ പറയുന്നുണ്ടെങ്കിലും റാശി ഖന്ന നിഷേധിച്ചിട്ടുണ്ട്.ആരെയായലും കുറച്ചു ദിവസം കാത്തിരുന്നാല്‍ കാണാം.