ഇഷ്ട നടിയുടെ വീടിന്റെ മതില് ചാടിക്കടന്ന് ഫോട്ടോഗ്രാഫര്‍ വിരുന്നെത്തിയ നടന് തടയാന്‍ ശ്രമിക്കുന്നു
സെലിബ്രിറ്റികള്‍ എന്നാല്‍ പൊതുസമൂഹത്തില്‍ സമാധാനമില്ലാതെ ജീവിക്കേണ്ടവര്‍ എന്ന അര്‍ത്ഥമാണോ ഉള്ളതെന്നറിയില്ല.സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന പ്രധാന വിഭാഗം കൂടിയാണിവര്‍.കഴിഞ്ഞ ദിവസം മലയാളി നടി അഹാന കൃഷ്ണ കുമാറിന്റെ വീടിന്റെ ഗെയിറ്റ് ചാടി കടന്ന് ഒരു യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നതും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിവാഹം കഴിക്കാന്‍ വന്നതാണെന്നും പറയുന്നത് നമ്മള് കണ്ടു.മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇതുപോലെ ഗെയിറ്റിന് പുറത്ത് ആരാധകരെയും ഫോട്ടോഗ്രഫര്‍മാരെയും നേരിടേണ്ടി വന്നതും നമ്മള് കണ്ടു.
എന്നാല്‍ ഈ വാര്‍ത്ത ബോളിവുഡില്‍ നിന്നുമാണ്.ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വീടിന്റെ മതില് ചാടി കടന്ന് ഒരു ഫോട്ടോഗ്രഫര്‍ എത്തുന്നു അയാളോട് ഇരുവരും പുറത്തു പോകാന്‍ പറഞ്ഞുവെങ്കിലും അനുസരിക്കുന്നില്ല.കരീനയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണന്‍ വിരുന്ന് വന്ന അര്ജുന് കപൂര്‍ അയാളോട് ദേഷ്യപെടുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്.കടുത്ത ഭാഷയില്‍ അര്ജുന് കപൂര്‍ പറയുന്നതിങ്ങനെ.മതില് ചാടി കടക്കരുത്,അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലെ,ഇത് വലിയ തെറ്റാണ് താഴെയിറങ്ങു എന്നായിരുന്നു ആക്രോശം.അതെ ഇത് അക്രമമാണ്, അതിക്രമമാണ് മറ്റുളളവരുടെ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം.