പ്രായം കൂടുംതോറും സൗന്ദര്യം കൂടി മഞ്ജു വാര്യരുടെ പുതിയ ലുക്ക്,മമ്മുട്ടിയെ പോലെ
ഇടയ്ക്ക് ഒരോ ഫോട്ടോ പോസ്റ്റ് ചെയ്യും മഞ്ജുവാര്യര്‍. അത് കണ്ടാല്‍ അസൂയാലുക്കള്‍ ചോദിക്കും.ഇവള്‍ക്ക് എന്നേക്കാള്‍ പ്രായമുണ്ടെല്ലോ ഇതെങ്ങനെ ഇങ്ങനെയെന്ന്.സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ എന്നും ഒരോ പോസ്റ്റുകളിടും, അല്ലെങ്കില്‍ ഫോട്ടോ. അത്തരത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
കറുത്ത വസ്ത്രത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് മഞ്ജു വാര്യര്‍ രണ്ട് കൈയ്യും കുത്തിനില്ക്കുന്നത്.ക്യാമറയിലേക്ക് നോക്കാതെയുള്ള മഞജുവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് അവര്‍ കുറിച്ചതിങ്ങനെ. എല്ലാ ദിവസവും ആരെയെങ്കിലും ചിരിപ്പിക്കാന്‍ ശ്രമിക്കു .അതില്‍ ഒരാള്‍ നിങ്ങളാണെന്ന് മറക്കരുത് എന്നാണ്.അതെ ആ പുഞ്ചിരിയിലുണ്ടെല്ലാം.എന്നാല്‍ മഞ്ജു താങ്കളുടെ ഈ ഫോട്ടോ കണ്ടാല്‍ പല സുന്ദരികളുടെയും നെഞ്ച് തകരും.വിവാഹം കഴിഞ്ഞതാണെന്നും തന്നെക്കാളും വലിയ മകള്‍ ഉണ്ടെന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കുകയുമില്ല.
ആരാധകരും താരത്തെ സ്നേഹിക്കുന്നവരും പറയുന്നത് മഞ്ജുവിന് പ്രയം റിവേഴ്സ് ഗിയറിലെന്നാണ്. മറ്റുള്ളവര്‍ക്കൊരു പ്രചോദനമാണെന്നും മഞ്ജു ദിനം പ്രതി ചെറുപ്പമായി വരുകയാണെന്നും പറയുന്നു.ഇത്തരത്തില്‍ പ്രായം കുറയുന്ന നടനാണ് മമ്മൂട്ടി.ഇനി ഈ രണ്ടു താരങ്ങളും ഒന്നിച്ചഭിനേയിക്കുന്ന ദ പ്രീസ്റ്റ് റിലീസിനൊരുങ്ങുകയാണ്.