നടി അനുശ്രിയെ വെറുതെയിരുത്തരുത്. ഒഴിവ് കിട്ടിയ പ്പോള്‍ കളി മുഴുവന്‍ വെള്ളവും തീയുമായി.
എന്നും അങ്ങിനെയാണ് താരത്തിന് അടങ്ങിയിരിക്കാനൊന്നും വയ്യ.എന്തെങ്കിലും ചെയ്തുകൊണ്ടേയിരുന്നില്ലെങ്കില് ഒരസ്വസ്ഥത.ഷൂട്ടിങ്ങ് സ്ഥലത്തായാലും
ബ്രേക്ക് ടൈമില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പിയും
പാചകം ചെയ്തും സഹായിക്കും.ഇപ്പോള്‍ ലോക്ക്ഡൗണ്‍ സമയത്ത് നിറഞ്ഞ് നില്‍ക്കുന്നത് സോഷ്യല്‍
മീഡിയയിലാണ്.
കഴിഞ്ഞ ദിവസം സഹോദരന് അനുശ്രിയുടെ തലയില്‍ ഹെന്നയിടുന്നതിന്റെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.അത് കണ്ട് കുരു പൊട്ടിയവര്‍ക്ക്
കൃത്യമായ മറുപടിയും അനുശ്രീ കൊടുത്തു.
ശേഷം കുത്തൊഴുക്കുള്ള പുഴയിലിറങ്ങിയിട്ടുള്ള
ഫോട്ടോ ഷൂട്ടായിരുന്നു.അത് വൈറലായതിന് പിന്നാലെയാണ് നല്ലൊരു കാവി മുണ്ടും,ഷോട്ട് ടൈപ്പ് ടോപ്പും ധരിച്ച് മുണ്ട് മടക്കി കുത്തി അനുശ്രീ
നല്ല കിടു ലുക്കില്‍ നില്‍ക്കുന്നത്.
എന്നാല്‍ ആ നില്‍പ്പിലല്ല, നില്‍ക്കുന്നത് പിന്നിലെ വളയത്തിലെ തീയും തീപൊരിയുമാണ് ശ്രദ്ധിക്കേണ്ടത്.
പല തരത്തില്‍ തീയില്‍ കളിക്കുന്നതിന് കൊടുത്ത്
ക്യാപ്ഷന്‍ ഇതാണ്.
സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടാല് അതിന്
ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാന്‍ എന്ന്.എന്തായാലും തീയും വെള്ളവും വെച്ചുള്ള കളി ലേശം
കൂടുന്നുണ്ട്.ചേട്ടനെ ഒന്ന് കാണട്ടെ.
ഫിലീം കോര്‍ട്ട്.