നടി തൃഷ എല്ലാം അവസാനിപ്പിച്ച് ആരാധകരോട് വിട പറയുന്നു.
ആരാധകരുടെ പ്രിയങ്കരിയായ താര സുന്ദരിക്ക് ഇതെന്ത് പറ്റി എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്.സിനിമയില്‍ നിന്ന് വലിയ തിരക്കില്ലാതെ മാറി നില്‍ക്കുമ്പോഴായിരുന്നു 96 എന്ന ചിത്രം വന്നത്.
അത് വമ്പന്‍ വിജയമായതോടെ വീണ്ടും താരമായി
തൃഷ.പിന്നെ തിരക്കും അതിനിടയില്‍ കോവിഡ് എത്തിയതോടെ തിരക്കെല്ലാം അവസാനിപ്പിച്ച് നടി വീട്ടില്‍ വിശ്രമത്തിലായി.പക്ഷെ ആ വിശ്രമത്തിനിടക്കും
ആരാധകരുമായി ബന്ധം തുടരാന്‍ ടിക്ക്ടോക്കും,മറ്റ്
നമ്പറുകളുമായി സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു.
അതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
പക്ഷെ എന്ത്കൊണ്ടൊ തൃഷ ഒരു കടുത്ത തീരുമാനം എടുത്തിരിക്കുന്നു.താനിനി കുറച്ച് കാലത്തേക്ക്
സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട വാങ്ങുകയാണെന്നും സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളായ
ഇന്‍സ്റ്റഗ്രാം,ട്വീറ്റര്‍,ടിക്ക്ടോക്ക് തുടങ്ങിയ ഒന്നിലും
ഉണ്ടാവില്ലെന്നും അവര്‍ പറയുന്നു.ഇത് ഡിജിറ്റല്‍
ബ്രേക്കിന്റെ കാലമാണെന്നും വിഷമിക്കരുത് അധികം
വൈകാതെ തിരിച്ചെത്തുമെന്നും തൃഷയുടെ കുറിപ്പിലുണ്ട്.എന്നാല്‍ താന്‍ ഡിജിറ്റല്‍ ഡിറ്റോക്സില്‍ പോകുന്നതിന് പ്രത്യേകിച്ച് ഒരുകാരണവുമില്ലെന്നും കുറി
പ്പിലുണ്ട്.
ഒരു സന്ദേശം കൂടി അവരുടെതായുണ്ട്.കൊറോണ
വ്യാപിക്കുകയാണ് ആയതിനാല്‍ അനാവശ്യമായി
ആരും പുറത്തിറങ്ങരുത് വീട്ടില്‍ തന്നെ തുടരണമെന്നാണ് അവരുടെ പക്ഷം.
ലോക്ക്ഡൗണില്‍ ഗൗതം മേനോന് ഒരുക്കിയ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലീം ആയിരുന്നു ‘കാര്‍ത്തിക്ക് ഡയല് സെയ്തയെന്നില്’.അതില്‍ തൃഷയും
ചിമ്പുമായിരുന്നു നടിച്ചത്.വിണ്ണതാണ്ടിവരുവായ എന്നചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു ഈ ചിത്രം.
തൃഷ വേഗം വരിക.
ഫിലീം കോര്‍ട്ട്.