അവാര്‍ഡ് നൈറ്റ് പക്ഷേ അപര്‍ണയെ കണ്ടവര്‍ ഞെട്ടി അടിപൊളി ഗ്ലാമര്‍ വേഷത്തില്‍…
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായി തകര്‍ത്ത് അഭിനയിച്ച അപര്ണയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ചിരുന്നു. അതെ വര്‍ഷം തന്നെ വേറെയും അവസരം താരത്തിന് ലഭിച്ചു.
ഒരു മുത്തശ്ശി ഗദയില്‍ ഇരട്ടവേഷത്തില്‍ അപര്‍ണ അഭിനയിച്ചു. 8 തോട്ടക്കലിലൂടെ തമിഴിലും അരങ്ങേറിയ അപര്‍ണ പതിയെ പതിയെ തെന്നിന്ത്യന്‍ അഭിനയത്രി എന്ന ലേബലില്‍ എത്തി. കുട്ടികാലം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിക്കുന്ന ഒരാളുകൂടിയാണ് അപര്‍ണ. സണ്‍ഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അപര്‍ണ നായികയായി അഭിനയിച്ചിട്ടുണ്ട്.ആറ് വര്‍ഷത്തിനുള്ളില്‍ തന്നെ നാഷണല്‍ അവാര്‍ഡും നേടിയെടുത്തിരിക്കുകയാണ് അപര്‍ണ.
തമിഴില്‍ സൂര്യയുടെ നായികയായി സൂരറൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അപര്ണയ്ക്ക് ദേശീയ അവാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതോടുകൂടി അപര്‍ണയുടെ താരപരിവേഷവും ഒറ്റയടിക്ക് കൂടി വരികയും ചെയ്തു.
ഇപ്പോഴിതാ അപര്‍ണ ഫിലിം ഫെയര്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കറുപ്പില്‍ ഗ്ലാമറസ് ലുക്കിലാണ് അവാര്‍ഡ് നൈറ്റില്‍ അപര്‍ണ എത്തിയത്. നാടന്‍ വേഷങ്ങളില്‍ കണ്ട അപര്‍ണ തന്നെയാണോ ഇതെന്ന് ഒറ്റനോട്ടത്തില്‍ സംശയിച്ചു പോവുകയും ചെയ്യും. എന്തായാലും അപര്‍ണയുടെ ഈ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞരിക്കുകയാണ്.FC