മാറിലെ പിടുത്തം വിശ്വസിക്കാന്‍ കഴിഞ്ഞില്ല… അടിച്ചിട്ടും മതിയായില്ല പതുക്കെ മോചിതയാകുന്നു സാനിയ ഇയ്യപ്പന്‍….
മലയാളത്തിലെ പ്രമുഖ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. സിനിമയിലെ പോലെ തന്നെ മോഡലിംഗിലും തരംഗം സൃഷ്ടിക്കുന്ന സാനിയക്ക് ആരാധകര്‍ ഏറെയാണ് .
ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ സിനിമയുടെ പ്രചാരണത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയ സാനിയയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ സാനിയ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
തനിക്കുണ്ടായ മോശം അനുഭവം ഒരു അഭിമുഖത്തിലൂടെ സാനിയ തുറന്നു പറഞ്ഞു .അപ്പോള്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍, അവനിട്ട് രണ്ട് പൊട്ടിച്ചില്ലല്ലോ എന്നു ഞാന്‍ ഇന്നു ഖേദിച്ചേനെ എന്നാണ് സാനിയ പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ഹൈലൈറ്റ് മാളില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വീഡിയോ കണ്ടു. ഇത്തരം വസ്ത്രമിട്ട് വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമൊ എന്നാണ് പറയുന്നത്?.
അതുപോലെ എന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല ഞാന്‍ അടിച്ചതെന്ന് പറയുന്നവരുണ്ട്. പക്ഷെ എനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് ഞാന്‍ അടിച്ചത്. അടി കിട്ടി കഴിഞ്ഞും അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു. കൂസലില്ലാത്ത ചിരി. ആ സമയത്ത് അത്ര ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോമ വലുതാണ്. ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പേടി.
ആളുകളുടെ മുഖത്ത് നോക്കാന്‍ മടി. ആകെ ഒരു അരക്ഷിതത്വം. പതുക്കെ പതുക്കെയാണ് അതില്‍ നിന്നും പുറത്ത് വരുന്നത്. പതുക്കെ പതുക്കെ നാടും മാറുമെന്ന് വിശ്വസിക്കാമെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു തനിക്ക് ഈ ധൈര്യം ലഭിച്ചത് അമ്മയില്‍ നിന്നാണെന്നാണ് സാനിയ പറയുന്നത്. അമ്മ ഒരു പുലിയാണ്.
നിനക്ക് ശരി ആണോ എങ്കില്‍ നീ ചെയ്യൂ എന്നാണ് എപ്പോഴും പറയുക. ഈയ്യടുത്ത് തായ്ലാന്ഡില് ഫാമിലി ട്രിപ്പ് പോയപ്പോള്‍ ഞാന്‍ ബീച്ചില്‍ ബിക്കിനിയാണ് ധരിച്ചത്. എന്റെ അമ്മയും അമ്മൂമ്മയും എല്ലാവരുമുണ്ടായിരുന്നു. വണ്ണം വച്ച സമയത്ത് വാണിംഗ് തന്നു. സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങള്‍ ഇടണമെങ്കില്‍ വണ്ണം കുറയ്ക്കണം.
എനിക്ക് ഇട്ടാല്‍ ഇണങ്ങുന്ന ഡ്രസുകളാണ് ഞാന്‍ ധരിക്കുക. എനിക്കില്ലാത്ത കുഴപ്പം പിന്നെ ആര്‍ക്കാണെന്നും സാനിയ ചോദിക്കുന്നു. ജീവിതത്തില്‍ പ്ലാന്‍ ബിയും സിയുമെല്ലാമുണ്ട് തനിക്കെന്നാണ് സാനിയ പറയുന്നത്. സിനിമയില്‍ ഒന്നുമായില്ലെങ്കില്‍ ഡാന്‍സ് ക്ലാസ് തുടങ്ങി കുട്ടികളെ പഠിപ്പിക്കും.FC