കണ്ണന്റെ രാധയായി നടി നവ്യാനായര്‍.. ഒരുക്കം നന്നായി രാധയെക്കാള്‍ ഭംഗിയില്‍ തിളക്കം………
എന്നും രാധയായും കൃഷ്ണനായും പ്രത്യക്ഷപ്പെടാറുള്ള നടിയാണ് അനുശ്രീ, അവര്‍ക്കിതാ ഒരു എതിരാളി വന്നിരിക്കുന്നു നവ്യാനായര്‍ നന്ദനത്തിലെ ബാലാമണിയെ അവിസ്മരണീയമാക്കിയാണ് നവ്യ ആരാധകരുടെ പ്രിയം നേടിയത്, ദിലീപിന്റെ നായികയായി ഇഷ്ടത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്, അടുത്തിടെ താനൊരു ഡാന്‍സ് സ്കൂള്‍ തുടങ്ങിയതിന്റെ സന്തോഷ വാര്‍ത്ത നവ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഭഗവാന് ശ്രീകൃഷ്ണന്റെ രാധയായി മാറികൊണ്ട് നവ്യ ചെയ്ത മനോഹരമായ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങില്‍ ശ്രീനാഥ് നാരായണനാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സിജനാണ് മേക്കപ്പ് ചെയ്തത്. മന്മയി സീരീസ് എന്നാണ് ഈ ഷൂട്ടിന് നല്കിയ പേര്, 2010-ല്‍ വിവാഹിതയായ നവ്യ ശേഷം സിനിമാഭിനയം നിര്‍ത്തിയിരുന്നു ശേഷം കന്നഡയില്‍ ദൃശ്യത്തിന്റെ രണ്ട് റീമേക്കുകളിലും അഭിനയിക്കാനെത്തി. ഇത് കൂടാതെ ചാനല്‍ ഷോകളില്‍ അതിഥിയായി എത്തിയിട്ടുണ്ട്. സന്തോഷ് മേനോനാണ് ഭര്‍ത്താവ്, ഏക മകന് സായി കൃഷ്ണന്.. FC