ജയസൂര്യക്കൊപ്പം നില്ക്കുന്ന സെല്‍ഫി ചേച്ചിക്ക് വീട്ടില്‍കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല, താരം ചെയ്തതുകണ്ടോ…..
വേണമെന്ന് ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ നടക്കാത്തത് എന്താണുള്ളത്, ജയസൂര്യയെന്ന നടനും കാണിച്ചിരിക്കുന്നത് അത്രയേയുള്ളൂ, നല്ല മനസ്സിന് നല്ല പ്രവര്‍ത്തിക്ക് ജയസൂര്യയെ വാഴ്ത്തുകയാണ് ആരാധകര്‍, സംഭവമിങ്ങനെ,
പ്രിയ ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്കി ഞെട്ടിച്ച ജയസൂര്യയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സര്‍പ്രൈസ് സമ്മാനം ലഭിച്ചത്. കടയില്‍ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പുഷ്പ ആകാംക്ഷയിലായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണുക എന്നത് മാത്രമായിരുന്നു പുഷ്പയുടെ മനസ്സില്‍ ഉണ്ടായിരുന്നത്.
പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന് അറിഞ്ഞ ജയസൂര്യ അവരെ പരിചയപ്പെടുകയും സ്വന്തം ഫോണില്‍ അവര്‍ക്കൊപ്പമൊരു ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ പ്രിയനടനെ നേരില്‍കണ്ടു പരിചയപ്പെട്ട കാര്യം വീട്ടില്‍ ചെല്ലുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പുഷ്പയുടെ കയ്യില്‍ ഉള്ളത് സ്മാര്‍ട് ഫോണ്‍ ആയിരുന്നില്ല. ഇത് മനസ്സിലാക്കിയ ജയസൂര്യ, പുഷ്പയ്ക്കായി കരുതി വച്ചിരുന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു.
കടയില്‍ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണില്‍ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. പുഷ്പ പോലും അറിയാതെ തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ വെളിയില്‍ വിട്ടാണ് മിനിറ്റുകള്‍ക്കുള്ളില്‍ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നല്‍കിയത്. അവര്‍ക്കൊരു ടെച്ചു ഫോണും കൂടി കിട്ടട്ടെ ഉടന്‍ FC