വയറുകാണല്‍ ചടങ്ങല്ല നടി അന്തര ഗര്‍ഭിണിയാണ്.. അപ്പൊ റാംപില്‍ ഇങ്ങനെയല്ല ചുവടു വെക്കേണ്ടത് ….
ഇതിലും മികച്ചതൊന്നുമില്ല.. റാംപില്‍ വ്യത്യസ്തമായ രീതിയില്‍ ചുവടുവച്ച് മോഡലായ അന്തര മോട്ടിവാല മാര്‍വ. ലാക്മേ ഫാഷന്‍ വീക്കുമായി ബന്ധപ്പെട്ടായിരുന്നു ഗര്‍ഭിണിയായ അന്തരയുടെ റാംപിലെ ചുവടുവെപ്പ്. ‘ബേബി ബംപ്’ കാണുന്ന രീതിയിലുള്ള വസ്ത്രധാരണവുമായാണ് അന്തര റാംപിലെത്തിയത്.
ഫുള്‍ സ്ലീവ് ക്രോപ്പ് ടോപ്പും സ്കര്‍ട്ടുമായിരുന്നു വേഷം. ആത്മവിശ്വാസത്തോടെയുള്ള അന്തരയുടെ ‘റാംപ് വാക്ക്’ കാണുന്നതിനായി ഭര്‍ത്താവും നടനുമായ മോഹിത് മാര്‍വയും എത്തിയിരുന്നു. അനില്‍ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ സഹോദരപുത്രിയാണ് അന്തര. സന്ദീപ് മാര്‍വയുടെയും റീന മാര്‍വയുടെ മകനാണ് മോഹിത് മാര്‍വ. 2014ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ രാഗ്ദേശ് എന്ന ചിത്രത്തിലെ മോഹിതിന്റെ സൈനിക വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു മോഹിത്തും അന്തരയും വിവാഹിതരായത്. യുഎഇയില്‍ നടന്ന പ്രൗഢഗംഭീരമായ വിവാഹ വിരുന്നില്‍ സിനിമാ-ബിസിനസ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. മോഹിത്- അന്തര ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. അന്തരയെ കൂടാതെ അന്‍ഷുള കപൂര്‍, സോനാക്ഷി സിന്‍ഹ. അനൈറ്റ ഷ്റോഫ് അദാജാനിയ എന്നിവരും ലാക്മേ ഫാഷന്‍ വീക്കിന്റെ ഭാഗമായിരുന്നു. FC