വൈകിയെത്തിയ വിവാഹം ഇപ്പോഴിതാ അമ്മയുമായി – സന്തോഷത്തില്‍ സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണ് …….
ഒരുവേള വിവാഹമേ വേണ്ടെന്നുവെച്ചോ നടി ചന്ദ എന്നു പലരും സംശയിച്ചിരുന്നു എന്നാല്‍ മനസ്സിനിണങ്ങിയ ഒരാളെ കിട്ടിയപ്പോള്‍ പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല വിവാഹം കഴിച്ചു, സീരിയല്‍ നടനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭര്‍ത്താവ്, സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണ്- ടോഷ് ക്രിസ്റ്റി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
”ആണ്‍കുട്ടിയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാര്ത്ഥനയുമേകിയ ദൈവത്തിനും മാതാപിതാക്കള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും നന്ദി”- ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചു.
താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്. സ്വന്തം സുജാത എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും പ്രണയത്തിലായത്.
2021 നവംബര്‍ 11ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹം, അമ്മയ്ക്കും കുഞ്ഞിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു. FC