ദിലീപിന്റെ ജന്മദിനത്തിന് പിഷാരടിയുടെ കമന്റ് ബോക്സില്‍ ഗോതമ്പുണ്ട ആശംസകള്‍…
വലിയ താരനിരയുടെ ആശംസകളൊന്നും ജനപ്രിയനായകന്റെ ജന്മദിനത്തില് വന്നുകണ്ടില്ല ദിലീപിന് 55 വയസ്സായി മകള്‍ മീനാക്ഷി ആശംസയറിയിച്ചു പിന്നാലെ നാദിര്‍ഷ, അരുണ്‍ ഗോപി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങളാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുന്നോട്ട് വന്നത്.
എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിമര്‍ശനം ഏറ്റവും രൂക്ഷമായിരിക്കുന്ന രമേഷ് പിഷാരടിയുടെ പോസ്റ്റിന് താഴെയാ ഒരു സഹപ്രവര്‍ത്തകയോട് ഇത്രയും ക്രൂരമായ കൃത്യം ചെയ്തയാളോപ്പം നില്ക്കാന് ഇപ്പോഴും എങ്ങനെ സാധിക്കുന്നു പിഷാരടീ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്. ‘നാട്ടിലുള്ള സകലര്‍ക്കും അറിയാം ഇവന്റെ പ്രവര്‍ത്തികള്‍. പക്ഷേ സമ്പത്തും അധികാരവും ഇത്തരക്കാരെ വീരന്മാരാക്കും.. പക്ഷേ ആ പെണ്‍കൊച്ചിന്റെ കരച്ചില് മനുഷ്യത്വമുള്ളവന്റെ കാതില്‍ എന്നും ഒരു തേങ്ങലായി കിടക്കും”- എന്നാണ് വിനോദ് എന്നയാള്‍ കുറിച്ചിരിക്കുന്നത്.
‘ദിലീപിന്റെ പഴയ ഫോട്ടോ ആയതിനാല്‍ പഴയ ദിലീപിനെ ആണ് ഇഷ്ടം എന്ന് പറയാതെ പറയുക ആണ് പിഷാരടി.. ആശംസകള്‍ അറിയിക്കാതെ ഇരുന്നാല്‍ ശരിയാകില്ല എന്നതും പുള്ളിക്ക് അറിയാം.’ എന്നായിരുന്നു സിംപിള്‍ റോസ് എന്ന വ്യക്തിയുടെ കമന്റ്. ഈ അതിജീവിത എന്ന് പറഞ്ഞവള്‍ നിന്റെയൊക്കെ കുടുംബത്തില്‍ ഉള്ളവള്‍ ആയിരുന്നാലും നീ ഇതുപോലെ ആശംസിക്കുമോയെന്നാണ് അമ്പിളി എന്നയാള്‍ക്ക് ചോദിക്കാനുള്ളത്. ‘ദിലീപിന് ഗോതമ്പുണ്ട ആംസകള്‍’ എന്ന് നേര്ന്നവനും രമേശ് പിഷാരടിയുടെ കമന്റ് ബോക്സിലുണ്ട്. ഇനിയെന്തെലാം കാണണം കാത്തിരിക്കുക തന്നെ. FC