അരുണ്‍ഗോപിയുടെ കുട്ടികള്‍ക്ക് പിറന്നാള്‍ ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും നിറഞ്ഞു നിന്നു, ഒപ്പം മറ്റു താരങ്ങള്‍…..
രാമലീല എന്ന ചിത്രം റീലീസ് ആയത് ദിലീപ് എന്ന നടന്റെ നിലനില്‍പ്പിന്റെ പോരാട്ടമായാണ് അത് വന്‍ വിജയവുമായി, രാമലീല ഒരുക്കിയ സംവിധായകന് അരുണ്‍ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരക്കിന്റേയും തമാരയുടേയും ആദ്യ പിറന്നാള്‍ വന്‍ ആഘോഷമാക്കിയപ്പോള്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത് ആശംസ അറിയിക്കാന്‍ നേരിട്ടെത്തിയത്.
നടന് ദിലീപ് കുടുംബത്തോടൊപ്പം ചടങ്ങിനെത്തി.ഭാര്യ കാവ്യാ മാധവനും മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, നടി നിരഞ്ജന അനൂപ് തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18-നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. 2019-ലായിരുന്നു ഇരുവരുടേയും വിവാഹം. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സംവിധാന രംഗത്തേക്ക് എത്തുന്നത്. ദിലീപ് തന്നെ നായകവേഷത്തിലെത്തുന്ന ബാന്ദ്രയാണ് അടുത്ത ചിത്രം. ഇതില്‍ തമന്നയാണ് നായിക. താമരക്കും താരക്കിനും ആദ്യപിറന്നാല് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞങ്ങളും. FC