സ്പീഡില്‍ ചലിക്കുന്ന ട്രെഡ് മില്ലില്‍ നൃത്തം ചെയ്ത് നടന്.ഞെട്ടി സഹതാരങ്ങള്‍.
കടുത്ത പരിശ്രമങ്ങള്‍ തന്നെ വേണം അതെല്ലാം ഭംഗിയായി ചെയ്തത് കൊണ്ടാകുമല്ലൊ നടന് അശ്വന് മറ്റ് താരങ്ങളെയെല്ലാം അമ്പരിപ്പിക്കാന്‍ കഴിയുന്നത്.
കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ്.
ചില നടന്മാര്ക്ക് ആഗ്രഹമുണ്ടായിരുന്നു ഇത് ചെയ്യണമെന്ന്.എന്നാല്‍ ചെയ്യുന്നത് കണ്ടതോടെ ധൈര്യം ആവിയായിപോയിരിക്കുകയാണ്.
ചാക്കോച്ചനാണ് അശ്വന്റെ ട്രെഡ് മില്ലിലെ നൃത്തം കണ്ട് ആദ്യം കുറിപ്പിട്ടത്.ട്രെഡ് മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നുള്ളത് വല്ലാത്തൊരു ആഗ്രഹമായിരുന്നു. എന്നാല്‍ ഇത് കണ്ടപ്പോള്‍ ആഗ്രഹം പമ്പ കടന്നു.
അശ്വന് കൃത്യതയോടും ബാലന്‍സ് ചെയ്തുമാണ്
നൃത്തം ചെയ്യുന്നത്.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെയാണ് അശ്വന് താരമാകുന്നത്.മുമ്പ് തമിഴില്‍ ഗൗരവ് എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശം.തുടര്‍ന്നാണ് മലയാളത്തിലെത്തിയത്.താരത്തിന്റെ പ്രധാന ഹോബി ഡാന്‍സാണ്.
പുതിയ പുതിയ പരീക്ഷണങ്ങളാണ് ഡാന്‍സില്‍ പരിശീലിക്കുന്നത്.
ട്രെഡ് മില്ലില്‍ കളിക്കുന്ന നൃത്തത്തിലെ ഗാനം അപൂര്‍വ്വ സഹോദരങ്ങളില്‍ നിന്നുള്ളതാണ്.കമലഹാസന്റെ മുഖഭാവങ്ങള്‍ ഈ ഗാനരംഗത്തിലൂടെയുള്ള നൃത്തത്തിനൊപ്പം അശ്വന് കാഴ്ച വെക്കുന്നുണ്ട്.
ഇനിയും പുതിയ തരം പരീക്ഷണങ്ങള്‍ ഡാന്‍സിനു
വേണ്ടി ചെയ്യുമെന്നാണ് അശ്വന് പറയുന്നത്.ഈ
ഡാന്‍സിന് പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍
രംഗത്തെത്തി. അശ്വന് സൂപ്പര്‍.
ഫിലീം കോര്‍ട്ട്.