തമിഴ് പ്രണയ നായകന് ചിമ്പുവിന് കല്ല്യാണം. വധു ലണ്ടനില്‍.
ഇത് തീര്‍ത്തും വ്യാജ വാര്‍ത്തയാണെന്നാണ് ചിമ്പുവിന്റെ അച്ഛനും നടനും നിര്‍മ്മാതാവുമായ T.രാജേന്ദ്രനും ഭാര്യ ഉഷാ രാജേന്ദ്രയും പറയുന്നത്.
ലണ്ടനില്‍ നിന്ന് ഞങ്ങള്‍ക്കൊരു മരുമകള്‍ വരുന്നതി
നെ കുറിച്ച് ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളിലൂടെ
യാണ് അറിയുന്നത്.പക്ഷെ ഞങ്ങള്‍ അവന് വേണ്ടി
ഒരു പെണ്‍കുട്ടിയെ തിരയുകയാണ്.
ചിമ്പുവിന്റെ ജാതകമനുസരിച്ച് പൊരുത്തമുള്ള അനു
യോജ്യമായ വധുവിനെതന്നെ കണ്ടെത്തണം.ആ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ഉടന്‍ അറിയിക്കും.
അത് വരെ ദയവായി ഞങ്ങളുടെ മകന്റെ വിവാഹത്തെ കുറിച്ച് വ്യാജ വാര്‍ത്ത കൊടുക്കരുത്.
അത് പറയാന്‍ വേണ്ടി വാര്‍ത്താസമ്മേളനം വരെ
നടത്തിക്കളഞ്ഞു രാജേന്ദ്രന്.എത്രയെത്ര പ്രണയങ്ങളാണ് ചിമ്പുവിനുണ്ടായിരുന്നത്.ആരെ നായികയാക്കിയാലും വിവാഹ വാര്‍ത്ത പിന്നാലെ എത്തുന്നത് പതി
വായിരുന്നു.ആ വാര്‍ത്തയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍
നയന്താരയുമുണ്ടായിരുന്നു എന്നതാണ് സത്യം.
തൃഷയുടെ പേരും വന്നിരുന്നു.എന്നാല്‍ കേട്ടതെല്ലാം
തെറ്റാണെന്ന് പിന്നാലെ തെളിയിക്കാനും ചിമ്പുവിന്
കഴിഞ്ഞു.അച്ഛന്റെയും അമ്മയുടെയും പുന്നാരകുട്ടന്‍
ജാതകപ്പൊരുത്തമുള്ള വാവയെ കിട്ടട്ടെ.
ഫിലീം കോര്‍ട്ട്.