‘കുടുംബവിളക്കി’ലെ ‘അനന്യ’ എട്ടാം മാസത്തിന്റെ നിറവില്‍.. നടി ആതിരയുടെ ബേബി ഷവര്‍ വീഡിയോ……
പല സീരിയല്‍ നടികളും പ്രസവത്തിന്റെ തിരക്കിലാണ്, മൃദുല ഒരുങ്ങുന്നു, സഹോദരി പാര്‍വ്വതി പെണ്‍കുഞ്ഞിന് ജന്മം നല്കി, അമ്പിളി ആദിത്യന്റെ കുഞ്ഞിനെ കൂടി പ്രസവിച്ചു, ഡിംപിള്‍ റോസും പ്രസവം കഴിഞ്ഞു വിശ്രമിക്കുന്നു, ഏയ്ഞ്ചല്‍ സജി രണ്ടാമതൊരു ആണ്‍കുട്ടിക്ക് കൂടി ജന്മം നല്കിയിരിക്കുന്നു…
കുടുംബവിളക്കി’ലെ ‘അനന്യ’ യായി അഭിനയിക്കുന്ന ആതിരക്കിത് ഏട്ടാം മാസമാണ് അവര്‍ ബേബി ഷവര്‍ നടത്തുന്ന വീഡിയോ വൈറലായി മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയാണ് പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര ഇപ്പോഴും സജീവമാണ്.
ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ആതിര. ഗര്‍ഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ എട്ടാം മാസത്തില്‍ എത്തി നില്ക്കുന്ന താരത്തിന്റെ വളക്കാപ്പ് ചടങ്ങുകളുടെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഏറെ വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഒപ്പം കിടിലന്‍ ഡാന്‍സ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
‘ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്പെഷ്യല്‍ സന്തോഷമാണ്. സ്വന്തമായി ഒരിടം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും നമ്മള് നേരിടുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ… ‘ എന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
പട്ടുസാരി ഉടുത്ത്, മുല്ലപ്പൂ ചൂടി കൈയ്യില്‍ മെഹന്തി അണിഞ്ഞുമൊക്കെ നിറവയറില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എല്ലാ താരങ്ങളുടെ കുഞ്ഞുങ്ങളും ആയൂരാരോഗ്യ സൗഖ്യത്തോടെ വളരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു FC