കാലം മാറി നടികള്‍ വാങ്ങുന്ന പ്രതിഫലം അഞ്ചു മുതല്‍ ആറ് പത്ത് വരെ – നായികമാര്‍ക്ക് സുവര്‍ണ്ണ കാലം……
ദരിദ്രരും ധനികരും വാഴുന്ന തട്ടകമാണ് സിനിമ, ചെറിയ റോളിലഭിനയിച്ച് അന്നം കണ്ടെത്തുന്നവരും നായക നായികാ പദവിയിലും, എന്തിന് ഒറ്റനൃത്തത്തിന് കോടികള്‍ വാരിക്കൂട്ടുന്നവരും ഒരേ ക്യാമറക്കുമുന്നില്‍ നില്ക്കുന്നു എന്നതാണ് സിനിമയെന്ന മാജിക്ക്.
കാലം മാറിയിരിക്കുന്നു നായികനടിമാര്‍ക്ക് ചോദിക്കുന്ന പ്രതിഫലം കിട്ടിത്തുടങ്ങിയിരിക്കുന്നു, മലയാളത്തില്‍ മഞ്ജുവാര്യര്‍ അരക്കോടി വരെ വാങ്ങുമ്പോള്‍ തെന്നിന്ത്യയില്‍ വാങ്ങുന്നത് മൂന്നുമുതല്‍ പത്ത് കോടിവരെയാണ് തെന്നിന്ത്യയില്‍, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികമാരുടെ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നയന്‍താരയാണ് അഞ്ച് മുതല്‍ ആറ് കോടിവരെയാണ് നയന്‍താരയുടെ പ്രതിഫലം ഫാമിലി മാന്‍ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയിലെ ഗാനരംഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബാഹുബലിയിലൂടെ താരമൂല്യം ഉയര്‍ന്ന അനുഷ്ക ശര്‍മയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പൂജ ഹെഗ്ഡെ മൂന്നുമുതല്‍ അഞ്ചുവരെയും, രശ്മിക മന്ദാന പുഷ്പ്പക്ക് ശേഷം വാങ്ങുന്നത് അഞ്ചുകോടിക്ക് മുകളിലാണത്രേ.
കാജല്‍ അഗര്‍വാള്‍ വിവാഹ ശേഷം വിട്ടുനില്‍ക്കുകയാണ് മാത്രമല്ല ഗര്‍ഭിണിയുമാണ് അവര്‍ വാങ്ങിയിരുന്നത് മൂന്ന് കോടിയായിരുന്നു, മലയാളികള്‍ക്ക് അഭിമാനിക്കാന്‍ നയന്‍താര മാത്രമല്ല കീര്‍ത്തി സുരേഷുമുണ്ട് അവര്‍ വാങ്ങുന്നത് രണ്ടര മുതല്‍ നാല് കോടിവരെയാണത്രേ, ഡോക്ടര്‍ സരോജ്കുമാറില്‍ ശ്രീനിവാസന് പറഞ്ഞപോലെ പ്രതിഫലം കൂടുതല്‍ വാങ്ങുന്നു എന്നാണ് പരാതി പക്ഷെ കോടികള്‍ വാങ്ങുന്ന ഈ പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. കോടികള്‍ കുമിഞ്ഞുകൂടട്ടെ എല്ലാ അഭിനേതാക്കള്‍ക്കും FC