നടി അവന്തികക്ക് അശ്ലീല സന്ദേശം… അയച്ച ആളുടെ അമ്മക്ക്… നടിയുടെ ധീരത….
ആവശ്യമുള്ളത് വേണ്ട രീതിയില്‍ വേണ്ട സമയത്ത് കൊടുത്താല്‍ നന്നാകാനുള്ളവര് നന്നാകും എന്നിട്ടും നന്നാകാത്തവര്‍ നിയമത്തിന്റെ പിടികളിലമരും, അഭിനയരംഗത്തുള്ള താരങ്ങള്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകാറുണ്ട് അതില്‍ ചിലര്‍ ശക്തമായ ഭാഷയില്‍ മറുപടിയും കൊടുക്കും അത്തരത്തില്‍ ഒരുമറുപടിയാണ് സീരിയല്‍ നടി അവന്തികയില്‍ നിന്നും വന്നിരിക്കുന്നത്, കൂട്ടമായ ആക്രമണങ്ങളാവാം, മെസേജില്‍ അശ്ലീലം ചോദിക്കുന്നവരാകാം..
അങ്ങനെ നിരവധി സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ നേരിട്ട ഒരു വൃത്തികെട്ട സൈബര്‍ അനുഭവം പറയുകയാണ് സീരിയല്‍ താരം അവന്തിക മോഹന്‍. ഇത്തരക്കാരെ പുറത്തു കൊണ്ടുവരേണ്ടത് അനിവാര്യതയാണെന്ന് അവന്തിക സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
യുവാവ് അയച്ച അശ്ലീല സന്ദേശമാണ് അവന്തിക സ്ക്രീന്‍ഷോട്ടിലൂടെ പുറത്തുവിട്ടത്. ഈ സന്ദേശത്തിന് മികച്ച മറുപടിയും താരം കൊടുത്തിട്ടുണ്ട്. ‘നിങ്ങള്‍ക്ക് ഒരു അമ്മ ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു സന്ദേശം അയക്കുമായിരുന്നില്ല. താങ്കളെ പോലുള്ള ആളുകള്‍ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. ചോദിച്ച ഈ ഒരു വാചകം മാത്രം മതി താങ്കളെ അളക്കാന്‍. നിങ്ങളുടെ സ്വഭാവം പോലെ തന്നെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കരുത്. ഇവയൊന്നും മറച്ചുപിടിക്കുകയല്ല, ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്- എന്നും അവന്തിക കുറിച്ചു. നന്നായി അവന്തിക വിടാതെ പിന്തുടരുക ഇനിയാര്‍ക്കും ഇത്തരം ഭ്രാന്ത് തോന്നരുത് FC