മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി വിവാഹിതയായി.. നല്ല ജീവിതം നയിക്കണം…..
കാലം അങ്ങനെയാണ് ഓരോ വഴികളിലൂടെ നടത്തും അതെല്ലാം താണ്ടാതെ ഈ ലോകം വിട്ടുപോകാന്‍ ആര്‍ക്കും കഴിയില്ല അങ്ങിനെ സഞ്ചരിക്കുമ്പോള്‍ ചിലരുടെ കൈകളില്‍ കരി പുരളും അത്തരം അനുഭവത്തില്‍ നിന്ന് നല്ല ജീവിതത്തിലേക്ക് കടക്കുകയാണ് അശ്വതി ബാബു എന്ന നടി. ലഹരി മരുന്നു കേസില്‍ അറസ്റ്റിലായി വാര്‍ത്തകളിലിടം നേടിയ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടില്‍ നൗഫലിനെയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ തേടിയിരുന്നെന്നും അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു.
പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ജീവിത സ്വപ്നം തേടി കൊച്ചിയിലെത്തി. വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നുവെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വതി പറഞ്ഞു. 2018 ഡിസംബര്‍ 16-നാണ് നടി അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയത്. ആശ്വതിക്കും ഭര്‍ത്താവിനും വിവാഹമംഗളാശംസകള്‍. FC