പുഷ്പ്പയില്‍ നിന്ന് മാറി രശ്മിക മന്ദാന വിദേശത്തേക്ക് പറന്നു.. മാലിയിലെ കടലില്‍……..
അമിതാഭ് ബച്ചനും നീന ഗുപ്തയും അഭിനയിച്ച ‘ഗുഡ് ബൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശേഷം മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ് നടി രശ്മിക മന്ദാന. റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നീല നീന്തല്‍ വസ്ത്രത്തില്‍ പൂളില്‍ നിന്നുള്ള ചിത്രമാണ് താരം ഏറ്റവും പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച, പൂളിനരികില്‍ ഇരിക്കുന്ന മറ്റൊരു ചിത്രവും രശ്മിക പോസ്റ്റ് ചെയ്തിരുന്നു. വെളുത്ത കട്ട്-ഔട്ട് ഡ്രസ്സും സണ്‍ഗ്ലാസുമായി അതീവ സുന്ദരിയായാണ് രശ്മിക ഈ ചിത്രത്തിലുള്ളത്.
മാലിദ്വീപിലെ ഓസന്‍ റിസര്‍വ് ബൊളിഫുഷി റിസോര്‍ട്ടില്‍ നിന്നാണ് രശ്മിക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിന്റെ തെക്കേ അറ്റത്തുള്ള ബൊളിഫുഷി ദ്വീപിലാണ് ഓസന്‍ റിസര്‍വ് ബൊളിഫുഷി പഞ്ചനക്ഷത്ര റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. വിശാലമായ വെളുത്ത മണല്‍ വിരിച്ച ബീച്ചുകളും ശുദ്ധമായ മയില്‍പ്പച്ച നിറത്തില്‍ തിളങ്ങുന്ന വെള്ളവും ഒപ്പം ആഡംബര പൂര്‍ണ്ണമായ സൗകര്യങ്ങളുമെല്ലാമായി സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് ഓസന്‍ റിസര്‍വ് നല്‍കുന്നത്.
വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 20 മിനിറ്റ് ആഡംബര കാറ്റമരന്‍ അല്ലെങ്കില്‍ സ്പീഡ് ബോട്ട് യാത്ര വഴിയാണ് ഇവിടേക്ക് എത്തുന്നത്. പുഷ്പ്പ രണ്ടാം ഭാഗം അഭിനയിച്ചു കഴിഞ്ഞാണ് പോയത് കുറച്ചു ഷൂട്ടിങ് ബാക്കിയുണ്ട് അത് പോയി വന്നു തീര്‍ക്കും FC