നടന് ശരത് ബാബു വിടവാങ്ങി മരണം ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍.. താരങ്ങള്‍ എത്തും…
അസുഖ ബാധിതനായി കിടപ്പിലായിരുന്നു. മമ്മുട്ടി മോഹന്‍ലാല്‍ രജനികാന്ത് സുരേഷ് ഗോപി തുടങ്ങിയ ഒട്ടനവധി താരങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയിലായിരുന്നു, മരുന്നുകളും ഒപ്പം ആരാധകരുടെ പ്രാര്‍ത്ഥനകളും വിഫലമായി, പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1973-ല്‍ സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
വിവിധ ഭാഷകളിലായി 200-ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദരാഞ്ജലികളോടെ FC