ഭാവനക്കൊപ്പം കട്ടക്ക് മമ്മൂട്ടി, കണ്ടില്ലേ മെഗാസ്റ്റാറിന്റെ പോസ്റ്റ് …..
വലിയ ഇടവേള അത് കഴിഞ്ഞു വലിയൊരു തിരിച്ചുവരവ്, കൈപിടിച്ചുയര്‍ത്താന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍. അഞ്ചു വര്‍ഷമായി മലയാളത്തില്‍ നിന്ന് ഭാവന മാറിനില്‍ക്കുന്നതും, മാറ്റിനിര്‍ത്തുന്നതും എന്നു തന്നെ പറയാം എന്തായാലും ഭാവന തിരിച്ചുവരികയാണ് നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
എന്നാണ് ചിത്രത്തിന്റെ പേര്.
നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകന്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്. തിരിച്ചുവരവ് അതിഗംഭീരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം FC