സീരിയല്‍ നടി ശരണ്യ നമ്മെവിട്ടുപോയി, ഇന്നായിരുന്നു ജന്മദിനം സീമാ ജി നായരുടെ കണ്ണീര്……

അമ്മയെപോലെ, ചേച്ചിയെപോലെ, ഏറ്റവും അടുത്ത സുഹൃത്തിനെപോലെ ശരണ്യയെ കൊണ്ടുനടന്നത് സീമ ജി നായരായിരുന്നു, നന്നായി വേദന തിന്നാണ് പാവം ശരണ്യ സ്വര്‍ഗ്ഗം പൂകിയത്…
അവളുണ്ടായിരുന്നെങ്കില്‍ ഇന്ന് ആഘോഷമായിരിന്നു ജന്മദിനാഘോഷം, അതോര്‍ത്തു കരഞ്ഞുകൊണ്ട് സീമ ജി നായര്‍ കുറിച്ചത് ഇന്ന് ശരണ്യയുടെ പിറന്നാള്‍.. അവള് ദൈവസന്നിധിയില്‍ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവള് പോയിയെന്നു ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.. വേദനകള്‍ കടിച്ചമര്‍ത്തി ഇന്നും മോളെ സ്നേഹിച്ചവര്‍ ജീവിക്കുന്നു..
ഈശ്വരന് ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്‍പതിനായിരുന്നു മലയാളികളുടെ ഉള്ളുലച്ച് ശരണ്യ ശശി വിടവാങ്ങിയത്. ശരണ്യക്ക് ആദ്യമായി ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ.
ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാന്‍സറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന ക്യാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിക്കുക ആയിരുന്നു ഈ പെണ്‍കുട്ടി. വിടാതെ പിന്തുടര്‍ന്ന രോഗത്തിനും തുടര്‍ച്ചയായ ശസ്ത്രിക്രിയക്കുമിടെ പല തവണ ശരീരം തളര്‍ന്നു.
സമ്പാദ്യമെല്ലാം തീര്‍ന്നെങ്കിലും മുഖത്തെ ചിരി മാഞ്ഞില്ല. ദുരിത ജീവിതത്തില്‍ തുണയായതും ശരണ്യയുടെ അവസ്ഥ പുറം ലോകത്തെത്തിച്ചതും സുഹൃത്തും നടിയുമായ സീമാ ജി നായരായിരുന്നു. സീമയുടെ വീഡിയോകള്‍ വഴി ശരണ്യക്ക് സഹായമൊഴുകിയെത്തി. തിരിച്ചുവരവിന്റെ സൂചനകള്‍ക്കിടെ സന്തോഷം ഇരട്ടിയാക്കി കഴിഞ്ഞവര്‍ഷം ചെമ്പഴന്തിയില്‍ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. എന്നും ഒപ്പം നിന്ന സീമ ജി നായരോടുള്ള സ്നേഹ സൂചകമായി വീടിന് പേരിട്ടത് സ്നേഹസീമയെന്നായിരുന്നു. നൊമ്പരത്തോടെ ഓര്‍മ്മ പുതുക്കുന്നു FC